കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് സന്ദര്‍ശകര അനുവദിക്കാതിരുന്ന കോഴിക്കോട് മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ജനുവരി 26 മുതല്‍ സന്ദര്‍ശകരെ അനുവദിച്ചുതുടങ്ങുന്നു.
ഇക്കാലയളവില്‍ വൈവിധ്യങ്ങളായ സസ്യ സംരക്ഷണ കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കി ഗാര്‍ഡന്‍ സന്ദര്‍ശകരെ കാത്തിരിക്കുകയാണ്.
പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുമാറിയ ഗാര്‍ഡനില്‍ ആരുടെയും സഹായമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആര്‍ക്കും ഏതൊരു സസ്യത്തിന്റെയും വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കും. വടക്കന്‍ കേരളത്തിലെ ആദ്യ സംവിധാനമാണിത്.
In the fully digitalized garden, anyone can know the details of any plant using a smartphone without anyone's help. This is the first system in North Kerala.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നത്. സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം