1. Farm Tips

ഔഷധപ്രാധാന്യമുള്ള എണ്ണ ലഭ്യമാക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്യുന്ന വിധം.

നല്ല നീര്‍വാര്‍ച്ചയുള്ള ഏത് തരം മണ്ണിലും ആവണക്ക് കൃഷി ചെയ്യാം. അല്‍പം അമ്ലഗുണമുള്ളതും PH മൂല്യം 5 -നും 6.5 -നും ഇടയിലുമുള്ളതുമായ മണ്ണിലാണ് നന്നായി വളരുന്നത്. വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതലായി ആവശ്യമുള്ളത് നൈട്രജന്‍ അടങ്ങിയ വളമാണ്. എന്നാല്‍, അമിതമായ അളവില്‍ ഇത് പ്രയോഗിച്ചാല്‍ വിത്തുകളുടെ ഉത്പാദനം കുറയുന്ന തരത്തില്‍ ചെടി വളരും.

Meera Sandeep
Caster oil
Caster oil

കാലങ്ങളായി ഔഷധപ്രാധാന്യമുള്ള എണ്ണ ലഭിക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്തുണ്ടാക്കുന്നത് യൂഫോര്‍ബിയേഷ്യ സസ്യകുടുംബത്തില്‍പ്പെടുന്ന ആവണക്കില്‍ നിന്നാണ്. പഴുത്ത കുരുക്കളുടെ പുറംതോട് മാറ്റിയെടുത്താണ് എണ്ണ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത്. 

വരള്‍ച്ചയുള്ള കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിവുള്ളതിനാല്‍  ലോകത്തെങ്ങും കൃഷി ചെയ്യാന്‍ പറ്റുന്ന വിളയാണിത്. Paint, Soap, Soap Powder, എന്നിവയെല്ലാം നിര്‍മിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ആവണക്കെണ്ണ ഭക്ഷണത്തിലും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ August മാസത്തോടടുപ്പിച്ച് കൃഷി ചെയ്യുന്ന ആവണക്ക് Dec-Jan ലാണ് വിളവെടുപ്പ് നടത്തുന്നത്.

ആവണക്കിന്‍കുരു പ്രധാനമായും കൃഷി ചെയ്തുണ്ടാക്കുന്നത് ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്.

ആവണക്കെണ്ണയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട്. പ്രകൃതിദത്തമായ കൃഷിരീതികള്‍ തന്നെയാണ് മിക്ക കര്‍ഷകരും അവലംബിക്കുന്നത്. ആവണക്കിന്‍ കുരുവില്‍ 45 ശതമാനത്തോളം ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയാണ് അടങ്ങിയിട്ടുള്ളത്. ഈ വിത്തുകള്‍ക്ക് ഏകദേശം 15 മി.മീ വരെ നീളവും 9 മി.മീ വരെ വീതിയും 8 മി.മീ വരെ കനവും ഉണ്ടായിരിക്കും. കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഉയര്‍ന്ന ഗുണനിലവാരവും നല്ല വിത്തുഗുണവുമുള്ളതായിരിക്കണം.

വിവിധയിനങ്ങളിലുള്ള ആവണക്ക് ചെടികളുണ്ട്. ചെടിയുടെ ശാഖകളായി വളരാനുള്ള കഴിവും തണ്ടിന്റെ നിറവും വിത്തിന്റെ വലുപ്പവുമെല്ലാം ഓരോ ഇനത്തിനും വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ വിളവ് തരുന്ന ചിലയിനങ്ങളാണ് N.P.H-1 (അരുണ), G.A.U.C.H-4 , T.M.V.C.H എന്നിവ. Tamil Nadu Agriculture University യിലെ Oil Seed Research  സ്‌റ്റേഷനിലാണ് T.M.V.C.H എന്നയിനം ഉത്പാദിപ്പിച്ചത്. ഹൈബ്രിഡ് ഇനമായ ഈ ചെടി 170 ദിവസങ്ങള്‍കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. ഇവയുടെ വിത്തുകളില്‍ 51.7 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും. 

നല്ല നീര്‍വാര്‍ച്ചയുള്ള ഏത് തരം മണ്ണിലും ആവണക്ക് കൃഷി ചെയ്യാം. അല്‍പം അമ്ലഗുണമുള്ളതും പി.എച്ച് മൂല്യം 5 -നും 6.5 -നും ഇടയിലുമുള്ളതുമായ മണ്ണിലാണ് നന്നായി വളരുന്നത്. വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതലായി ആവശ്യമുള്ളത് നൈട്രജന്‍ അടങ്ങിയ വളമാണ്. എന്നാല്‍, അമിതമായ അളവില്‍ ഇത് പ്രയോഗിച്ചാല്‍ വിത്തുകളുടെ ഉത്പാദനം കുറയുന്ന തരത്തില്‍ ചെടി വളരും.

വിത്ത് മുളപ്പിച്ചാണ് ആവണക്ക് കൃഷി ചെയ്യുന്നത്. 50cm അകലത്തിലും 4 - 7.5cm വരെ ആഴത്തിലുമാണ് വിത്ത് നടാറുള്ളത്. ഓരോ വരിയും തമ്മില്‍ ഒരു മീറ്റര്‍ അകലവും നല്‍കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 10 – 12kg വരെ വിത്തുകള്‍ നടാവുന്നതാണ്. നല്ല ഈര്‍പ്പമുള്ള മണ്ണിലാണ് വിത്തുകള്‍ നടുന്നത്. ഏകദേശം മൂന്ന് ആഴ്ചകളെടുത്താണ് വിത്ത് മുളയ്ക്കുന്നത്.

ഒന്നോ രണ്ടോ വിത്തുകളുടെ തോടുകള്‍ ഉണങ്ങിയതുപോലെ കാണുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. മഞ്ഞനിറത്തിലാകുമ്പോളാണ് വിളവെടുപ്പ് യഥാര്‍ഥത്തില്‍ തുടങ്ങുന്നത്. എല്ലാ വിത്തുകളും ഒരേ സമയത്ത് വിളവെടുക്കാന്‍ കഴിയില്ല. രണ്ടോ മൂന്നോ തവണകളായി ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും പൂര്‍ണമായും ആവണക്കിന്‍കുരുക്കള്‍ വിളവെടുക്കാം.

English Summary: How to cultivate castor bean which provide oil with lot of medicinal uses? (1)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds