Updated on: 4 December, 2020 11:18 PM IST

വയനാട്ടിലെ കാപ്പിക്കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന ‘മലബാർ കാപ്പി’ പദ്ധതിയുടെ കർമപരിപാടികൾക്ക്‌ രൂപം നൽകി ദ്വദിന ശിൽപ്പശാല തുടങ്ങി. മലബാർ കാപ്പി പദ്ധതി കാർബൺ ന്യൂട്രൽ പദ്ധതിയുമായി സംയോജിപ്പിച്ച്‌ നടപ്പാക്കും. ശിൽപ്പശാലയും മലബാർ കാപ്പിയുടെ ബ്രാൻഡിങ്ങും മന്ത്രി ഡോ. ടി എം തോമസ്‌ ഐസ്‌ക്‌ ഉദ്‌ഘാടനംചെയ്‌തു. ‘നമ്മളാൽ, നമുക്കുവേണ്ടി’ ഉൽപ്പാദിപ്പിക്കുന്ന കാപ്പിയിലൂടെ വിപണി പിടിച്ച്‌ കർഷകരുടെ വരുമാനവർധനയും സുസ്ഥിര വികസനവും സാധ്യമാക്കുന്നതാണ്‌ പദ്ധതി. നൂതനപദ്ധതികൾ നടപ്പാക്കാനായി സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ള കേരള ഡവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ(കെ–-ഡിസ്‌ക്‌) നേതൃത്വത്തിൽ പുത്തൂർവയലിൽ എം എസ്‌ സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലാണ്‌ ശിൽപ്പശാല. എം ബയോൺ, നെതർലാൻഡ്‌ ഡെൽഫ്‌റ്റ്‌ യൂണിവേഴ്‌സിറ്റി, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശിൽപ്പശാല.

വിവിധ മേഖലകളിലെ വിദഗ്‌ധർ വിഷയങ്ങൾ അവതരിപ്പിച്ചു. ആശയങ്ങൾ ക്രോഡീകരിച്ച്‌ കർമപദ്ധതിക്ക്‌ അന്തിമരൂപം നൽകും. ഇതനുസരിച്ചായിരുക്കും തുടർ പ്രവർത്തനങ്ങൾ. ധനം, കൃഷി, വ്യവസായ വകുപ്പുകൾ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ജില്ലയിൽ കോഫി പാർക്ക്‌ ആരംഭിച്ച്‌ കാപ്പി ഉൽപ്പാദനവും ബ്രാൻഡ്‌ ചെയ്‌ത്‌ കാപ്പിയുടെ വിപണനവുമാണ്‌ ലക്ഷ്യം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. ആശയരൂപീകരണവും പദ്ധതി സാക്ഷാത്‌കരിക്കാനുള്ള നടപടികളും സർക്കാർ ഒരുപോലെകൊണ്ടുപോകുകയാണ്‌. മലബാർ കാപ്പിയുടെ വെൻഡിങ് മെഷീൻ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി. പദ്ധതി പൂർണതോതിൽ പ്രവാർത്തീകമാകുന്നതോടെ ജില്ലയിലെ കാപ്പിക്കർഷകർക്ക്‌ തങ്ങളുടെ ഉൽപ്പന്നം ഉയർന്നവിലയിൽ പദ്ധതിക്ക്‌ കീഴിൽ വിൽക്കാനാകും. ഗുണമേന്മയുള്ള കാപ്പി ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രാപ്‌തമാക്കും.

ഈ വർഷം അവസാനത്തോടെ തന്നെ മലബാർ കാപ്പി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സജീവമായ ഇടപെടലുകൾ നടത്തും. വയനാട്ടിലെ കാപ്പിക്കുരു സംസ്‌കരിച്ച്‌ ബ്രാൻഡ്‌ ചെയ്‌ത്‌ വിൽക്കലാണ്‌ അടിയന്തര നടപടി. ഇതിനായി സംസ്‌ക്കരണ ഫാക്ടറി സ്ഥാപിക്കും. കാർബൺ ന്യുട്രൽ പദ്ധതിയെകുറിച്ച്‌ പഞ്ചായത്ത്‌ തല ബോധവൽക്കരണം നടത്തി വയനാടൻ കാപ്പി കാർബൺ ന്യുട്രൽ കാപ്പിയാക്കി വിൽപ്പന നടത്തും. ഒക്ടോബർ അവസാനം ഓരോപഞ്ചായത്തിലും കാർബൺ ബഹിർഗമനം കുറക്കാനുള്ള നടപടികൾ ആരംഭിക്കും. പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം സംരംഭകരുടെയും കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കും.

English Summary: Malabar coffee
Published on: 17 September 2019, 04:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now