മൃഗസംരക്ഷണ വകുപ്പ്- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു
4 - 6 മാസം പ്രായമുള്ള മലബാറി ഇനത്തിൽ പെട്ട 5 പെണ്ണാടുകളെയും
1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്.
For purchase of One Male Malabari and 5 females of Malabari aged 4 - 6 months
this scheme is provided by the Government with grant of Rs.25000/-.
100 ച. അടിയിൽ കുറയാത്ത ആട്ടിൻകൂട് ഉണ്ടായിരിക്കണം. കൂട്ടിൻ്റെ ചിലവ് ഗുണഭോക്താവ് സ്വയം വഹിക്കേണ്ടതാണ്.
ഇഷ്യുറൻസ് നിർബന്ധം.
30 % വനിതകൾക്ക് 10% SC/ST. ഗുണഭോക്താൾക്ക് എന്നിങ്ങനെ മുൻഗണന ഉണ്ട്.
നിലവിൽ ആടിനെ വളർത്തുന്നവർക്കും പുതിയതായി ഈ മേഖലയിലേക്ക് കടക്കാൻ താൽപര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
ജില്ലയില് മൊത്തം 65 പേ൪ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതിനാല് ഓരോ പഞ്ചായത്തിലേയും അപേക്ഷകൾ പരിഗണിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്നാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.
തൽപരരായ കർഷകർ ആധാർ കാർഡ് , റേഷൻ കാർഡ് , നികുതി ശീട്ട് പകർപ്പ് സഹിതം 17.8.20 നകം മൃഗാശുപത്രിയിൽ വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സമയപരിധി 17/8/2020 കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു .