Updated on: 4 December, 2020 11:20 PM IST
മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ശുചിത്വ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നല്‍കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

 


കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രസ്സുകളില്‍ ജില്ലാകോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. ജില്ലയിലെ പ്രമുഖ പ്രിന്റിംങ്ങ്,ഫ്‌ളക്‌സ് പ്രിന്റിംങ്ങ് പ്രസ്സുകളിലാണ് പരിശോധന നടത്തിയത്.As part of tightening the green code in local elections, the District Sanitation Mission has started inspections in the district presses under the direction of the District Coordinator. The inspection was carried out at the leading printing and flux printing presses in the district. ഹരിതചട്ടപാലനം വിശദീകരിക്കുന്നതിന് ജില്ലയിലെ പ്രിന്റിങ്ങ് & ഫ്‌ളക്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ബ്ലോക്ക്തല ശുചിത്വകോര്‍ഡിനേറ്റര്‍മാരായ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. കോര്‍പ്പറേഷനില്‍ മൂന്നും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒന്നു വീതവും മാതൃകാബൂത്തുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ ഹരിതചട്ടം പാലിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ശുചിത്വ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നല്‍കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ഇത്തവണ പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നു അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുന:ചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക് , പി.വി.സി. തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത് എന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇത്തവണ തെരഞ്ഞെടുപ്പിൽ പ്ലാസ്റ്റിക് ഗോ ബാക്ക്

English Summary: Mandatory observance of green rules in local elections
Published on: 18 November 2020, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now