Updated on: 4 December, 2020 11:18 PM IST
മാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് എന്ന വിശേഷണത്തോടെയാണ് മാംഗോ മെഡോസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. മുമ്പ് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. മാംഗോ മെഡോസിലെ നക്ഷത്രവനത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. കുര്യനാണ് ഇക്കാര്യം അറിയിച്ചത്.

മുപ്പത് ഏക്കറില്‍ 4800 ഇനം സസ്യങ്ങളും എഴുനൂറിനം വനവൃക്ഷങ്ങള്‍, ആയിരത്തിയഞ്ഞൂറിനം ആയുര്‍വേദ ചെടികള്‍, എഴുനൂറിലധികം കുറ്റിച്ചെടികള്‍, നാനൂറ്റമ്പതിലധികം വള്ളിച്ചെടികള്‍, ആയിരത്തോളം ഉദ്യാനച്ചെടികള്‍, നൂറ്റിയൊന്ന് തരം മാവിനങ്ങള്‍, നൂറ്റിയെഴുപതിലധികം പഴവര്‍ഗ്ഗച്ചെടികള്‍, എണ്‍പത്തിലധികം പച്ചക്കറിവര്‍ഗങ്ങള്‍, ഇരുപത്തിയൊന്നിനം പ്ലാവുകള്‍, മുപ്പത്തിലധികം ഇനം വാഴകള്‍, അറുപതിലധികം ഇനം മല്‍സ്യങ്ങള്‍, ഇരുപത്തിയഞ്ചിലധികം വളര്‍ത്തു പക്ഷിമൃഗാദികള്‍, എല്ലാം നിറഞ്ഞതാണ് മാംഗോ മെഡോസ്.

മാംഗോ മെഡോസില്‍ ഇന്ന് നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്കും പ്രോജക്റ്റുകള്‍ക്കും മാംഗോ മെഡോസ് ഇന്ന് വേദിയാകുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകള്‍ ആദ്യ ആഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി മാംഗോ മെഡോസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു. 2004 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാംഗോ മെഡോസ് 2016 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനായത്.
English Summary: Mango meadows in Limca book of world records
Published on: 21 March 2019, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now