Updated on: 4 December, 2020 11:19 PM IST

കോവിഡും, ലോക്ക് ഡൗണും മൂലം പ്രതിസന്ധി നേരിടുകയാണ് മാങ്കോസ്റ്റിന്‍ കർഷകർ. ഒരു മാങ്കോസ്റ്റിന്‍കാലം കൂടി അവസാനിക്കുമ്പോൾ കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുകയാണ്. വിലയിടിവ് അവരെയും ബാധിച്ചു.( The prices of mang osteen, one of  most prized fruits, have dropped sharply due to covid 19 pandemic and lockdown.The fall in price affects mangosteen farmers largely)
കോവിഡ് മൂലം ചൈന്നെ കോയമ്പേട് ചന്ത അടച്ചത് കോന്നിയിലെ കര്‍ഷകരെയും നൊമ്പരപ്പെടുത്തി. മലേഷ്യയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോന്നിയില്‍ കൃഷി തുടങ്ങിയത്. ആദായം ലാഭകരമാണെന്നുകണ്ടപ്പോള്‍ കൂടുതല്‍പേര്‍ ഇറങ്ങി. ജലസേചനം കിട്ടുന്ന സ്ഥലം കൃഷിക്ക് അനുയോജ്യമാണ്. കോന്നിക്കും പരിസരത്തുമായി 25 ഏക്കര്‍ സ്ഥലങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷിയുണ്ട്. നൂറിനു മുകളില്‍ കര്‍ഷകരാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വലിയ കുഴികള്‍ എടുത്ത് അതില്‍ തൈകളോ വിത്തോ നടും. ജൈവ വളങ്ങള്‍ മതി. ഏഴു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് വളര്‍ച്ച. രണ്ടു തൈകള്‍ തമ്മില്‍ എട്ട് മീറ്റര്‍ അകലമുണ്ടെങ്കില്‍ ഉത്തമം. അച്ചന്‍കോവില്‍, പമ്പ, മീനച്ചിലാര്‍, ചാലക്കുടിപ്പുഴ എന്നിവയുടെ തീരങ്ങളില്‍ കൃഷി വ്യാപകമായുണ്ട്. ഫെബ്രുവരിയില്‍ മൊട്ടിടല്‍ തുടങ്ങും. 90 ദിവസം കഴിഞ്ഞാണ് വിളവെടുപ്പ്. മേയ്, ജൂണ്‍ മാസങ്ങളോടെ കോന്നിയില്‍ വിളവെടുപ്പ് പൂര്‍ണമാകും. മാങ്കോസ്റ്റിന്‍കായ്കളില്‍ കീടങ്ങള്‍ ശല്യം ചെയ്യില്ല.തോടി കട്ടിയാണ് കാരണം. 200 വര്‍ഷമാണ് തൈയുടെ ആയുസ്സ്. കായ്ച്ചുതുടങ്ങിയാല്‍ വര്‍ഷംതോറും കായ്കളുടെ എണ്ണം കൂടും റമ്പുട്ടാനും ദുര്യന്‍ പഴവും മൂന്നാം വര്‍ഷം ഫലം കിട്ടുന്ന റമ്പുട്ടാന്‍ കൃഷി ഇവിടെ വ്യാപകമാണ്. മിക്ക വീടിന്റെ മുറ്റങ്ങളിലും വലയിട്ട് സംരക്ഷിച്ചിരിക്കുന്ന റമ്പുട്ടാന്‍ കാണാം. ചെറിയ കിളികള്‍, അണ്ണാന്‍ എന്നിവയുടെ ശല്യം കൂടുതലാണ്. കിലോയ്ക്ക് 200 രൂപ വരെ വില കിട്ടും. ഔഷധഗുണമുള്ള ദുര്യന്‍ പഴവും കൃഷി ചെയ്യുന്ന തുളസീദാസ് ഇതിന് ആവശ്യക്കാര്‍ ഏറെയു . പൊക്കത്തില്‍ വളരുന്ന ഫലവൃക്ഷമാണ് ദുര്യന്‍ചെടി. പ്ലാവിനത്തില്‍പ്പെട്ട ദുര്യന്‍ചെടിയുടെ ചക്കയ്ക്ക് ഒരു കിലോയ്ക്ക് 500 രൂപ വിലയുണ്ട്. ഇത്തവണ 100 രൂപയേ ലഭിച്ചുള്ളൂ. തൈ നട്ട് 10-ാം വര്‍ഷമാണ് കായ്ക്കുന്നത്. മാങ്കോസ്റ്റിന്റെ വിപണി പത്തനംതിട്ടയില്‍നിന്ന് ചൈന്നെക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ബസിന് മാങ്കോസ്റ്റിന്‍ സീസണ്‍കാലത്ത് ഇളകൊള്ളൂര്‍ പാലം, ചിറ്റൂര്‍ വഞ്ചിപ്പടി എന്നിവിടങ്ങളില്‍ പെട്ടികളിലാക്കിയ മാങ്കോസ്റ്റിന്‍ കയറ്റാനായി സ്റ്റോപ്പുണ്ട്. ഇത്തവണ അന്തസ്സംസ്ഥാന ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ആ കാഴ്ച കാണാനില്ല. ഈ ബസ് കാത്ത് ചെങ്കോട്ടയിലും മധുരയിലും വ്യാപാരികള്‍ കാത്തുനില്‍ക്കും.

കോയമ്പേട് മാര്‍ക്കറ്റിലെ മാങ്കോസ്റ്റിന്‍ മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത് കോന്നിക്കാരായ രണ്ടുപേരാണ്. അവിടുന്നാണ് ബെംഗളൂരു, ഹൈദരാബാദ് എന്നീ സ്ഥലങ്ങള്‍ക്കുപുറമേ വിദേശങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്.  മാങ്കോസ്റ്റിന്‍ കച്ചവടവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന നിരവധി കച്ചവടക്കാര്‍ കോന്നിയിലുണ്ട്. മാങ്കോസ്റ്റിന്‍ താഴെ വീഴാതെ പറിച്ചെടുക്കുക എന്നുള്ളതാണ് പ്രധാനം. വലത്തൊപ്പി കെട്ടിയാണ് പറിച്ചെടുക്കുന്നത്. നൂറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മാങ്കോസ്റ്റിന്‍ ചിറ്റൂര്‍മണ്ണില്‍ ഉണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾക്കറിയാമോ, വൃക്ഷങ്ങളും രോഗങ്ങൾ വരാതിരിക്കാനായി സാമൂഹ്യ അകലം പാലിക്കുന്നുവെന്ന്?

English Summary: mangosteen price falls in Kerala
Published on: 10 July 2020, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now