Updated on: 4 December, 2020 11:19 PM IST
4600 തൈകളാണ് നല്ല രീതിയിൽ ഇവിടെ വളർന്നു വരുന്നത്.

മറയൂർ ചന്ദന കാട്ടിൽ 2 ഹെക്ടർ സ്ഥലത്തെ ചന്ദന പ്ലാന്റേഷൻ (Sandal Augmentation Plot) വിജയത്തിലേക്ക്. ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആണ് ചന്ദനമരം നട്ടു പിടിപ്പിക്കുന്നത്.  4600 തൈകളാണ് നല്ല രീതിയിൽ ഇവിടെ വളർന്നു വരുന്നത്. 1910 -1920 കാലഘട്ടങ്ങളിൽ ഇംഗ്ളീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളികൂട്ടുമല, നാച്ചിവയൽ, പാലപ്പെട്ടി, വണ്ണാന്തുറൈ വനമേഖലകളിൽചന്ദന തൈകൾ വ്യാപകമായി നട്ടു വളർത്തിയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ചന്ദന ത്തൈകൾ പല ഭാഗങ്ങളിലും നട്ടിരുന്നുവെങ്കിലും ഒന്നും വിജയിച്ചില്ല, കേരളത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള ചന്ദന മരങ്ങളുടെ വ്യാപനം വിജയത്തിൽ എത്തുന്നത്

നാച്ചിവയൽ ഫോറസ്റ് സ്റ്റേഷൻ പരിധിയിലാണ് ചന്ദനം നട്ടു വളർത്തുന്നത്

വിത്തുകൾ ഇവിടുത്തെ തന്നെ ചന്ദനക്കാടുകളിൽ നിന്ന് ശേഖരിച്ചു. ചാണകം, വേപ്പിൻ പിണ്ണാക്ക് പഞ്ചഗവ്യ മിശ്രിതം, ഉപയോഗിച്ച് വരുന്നത്. ചന്ദനത്തൈകൾക്കു വളരുവാനായി ചുറ്റുമായി കീര, ഉങ്ക്‌, മലവേമ്പ് എന്നിവയും നട്ടു. നാച്ചി വയൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറയൂർ സാൻഡൽ ഡിവിഷൻ മറയൂർ റേഞ്ചിൽ നാച്ചിവയൽ ഫോറസ്റ് സ്റ്റേഷൻ പരിധിയിലാണ് ചന്ദനം നട്ടു വളർത്തുന്നത്. Under the leadership of Nachi Field Forest Conservation Committee, sandalwood is cultivated in the Marayoor Sandal Division in the Marayoor Range within the limits of Nachi Field Forest Station.

50 കോടിയിലധികം വിലമതിക്കുന്ന ചന്ദന മരങ്ങളായി ഇവ മാറും.

ചെടികളുടെ പരിചരണത്തിനായി വർഷം തോറും 5 ലക്ഷം രൂപ ചെലവാകും. വളർച്ചയെത്തിയാൽ 50 കോടിയിലധികം വിലമതിക്കുന്ന ചന്ദന മരങ്ങളായി ഇവ മാറും. പല്ലനാട് സ്വദേശി എസ് എൻ സ്വാമി, മകൻ വിനു എന്നിവരുടെ നേതൃത്വത്തിലാണ് പരിചരണം. ചുറ്റും സംരക്ഷണ വേലി കെട്ടിത്തിരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒൻപതു ലക്ഷം രൂപ ചെലവായതായി അധികൃതർ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പേരയ്ക്ക ആർക്കാ ഇഷ്ടമില്ലാത്തത്? എങ്കിൽ ഈ കളറുള്ള പേരയ്ക്കയായാലോ?

#sandal#Krishi#Marayoor#Agriculture#Farm#FTB

English Summary: Marayoor is getting ready for sandalwood again-kjoct1020kbb
Published on: 10 October 2020, 09:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now