കടലില്‍ കാണുന്ന ആല്‍ഗകളില്‍ ലൂട്ടേന്‍ എന്ന വിലകൂടിയതും ഗുണപ്രദവുമായ പിഗ്മെന്റ് അടങ്ങിയിട്ടുണ്ടെന്ന് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസിലെ(കുഫോസ്) ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വ്യാവസായിക മൂല്യമുള്ള ലൂട്ടേന്‍ ഇപ്പോള്‍ ലഭിക്കുന്നത് ജമന്തിയില്‍ നിന്നാണ്. കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണിത് പ്രദാനം ചെയ്യുന്നതും. ലൂട്ടേന്‍ കടലിലെ സൂക്ഷ്മ ആല്‍ഗകളായ ക്ലോറെല്ല സലൈനയില്‍ നിന്നും വേര്‍തിരിച്ചിരിക്കയാണ് കുഫോസ്. ജമന്തിയില്‍ നിന്നും കിട്ടുന്നതിന്റെ 37 ഇരട്ടി ലൂട്ടേന്‍ ഇതില്‍ നിന്നും ലഭിക്കുമെന്നും കുഫോസ് കണ്ടെത്തി. ഇവ വേര്‍തിരിക്കാനുള്ള മെത്തഡോളജിയും വഴികളും കണ്ടെത്തി കഴിഞ്ഞു.
കണ്ണിന്റെ കാഴ്ച കൂട്ടാനും അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാനും വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ് ലൂട്ടന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ചിക്കന്റെ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന കെമിക്കലിന് ബദലായ ആരോഗ്യകരമായ പിഗ്മെന്റായും ഇതിനെ വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ നിറം കൂട്ടാം എന്നതാണ് ഇതിന്റെ ഗുണം.
ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താനുളള ശ്രമമാണ് ഇനി ഉണ്ടാവേണ്ടത്. മനുഷ്യര്‍ക്ക് ഐ ഡ്രോപ്‌സില്‍ കലര്‍ത്തിയും ഗുളികയായും ഇത് ഉപയോഗിക്കാന്‍ കഴിയും. എക്‌സ്ട്രാക്ട് ലഭിക്കുന്നത് ദ്രവരൂപത്തിലാണ്. ഇപ്പോള്‍ കണ്ണുകളുടെ കാഴ്ച കൂട്ടാന്‍ ജമന്തിയില്‍ നിന്നും ലഭിക്കുന്ന പിഗ്മെന്റാണ് ഉപയോഗിക്കുന്നത്. ഇത് വളരെ വിലപിടിച്ചതുമാണ്. ആല്‍ഗയില്‍ നിന്നും പിഗ്മെന്റ് വികസിപ്പിച്ചെടുക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ഇത് ലഭ്യമാക്കാന്‍ കഴിയും.
കുഫോസിലെ മേരി ദിവ്യ തിരുവനന്തപുരത്ത് നടന്ന സംരഭകത്വ വികസന ക്ലബ്ബ് കോണ്‍ക്ലേവിലാണ് ഇത് സംബ്ബന്ധിച്ച് വിശദീകരിച്ചത്. മേരി ദിവ്യയുടെ നമ്പര്‍-- 7994757834