Updated on: 4 December, 2020 11:18 PM IST

കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുനലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആരംഭിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആര്യങ്കാവ് ഉള്‍പ്പെടെ ജില്ലയിലെ കിഴക്കന്‍ മേഖലകളിലേക്കും ഫിഷ് സ്റ്റാളുകള്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. മത്സ്യങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃത്രിമത്വം കാണിക്കുന്നവരില്‍ നിന്നും വലിയ തുക പിഴയായി ഈടാക്കാന്‍ നിയമനിര്‍മാണം നടന്നുവരികയാണ്. മത്സ്യവിഭവങ്ങളുടെ വൈവിധ്യവത്കരണത്തിനും പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കിഴക്കന്‍ മേഖലയുടെ ചിരകാല അഭിലാഷമാണ് ഇത്തരം സംരംഭങ്ങളെന്നും വിഷരഹിതമായ മത്സ്യം ലഭിക്കുവാനുള്ള സാഹചര്യമാണ് മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടിലൂടെ പുനലൂര്‍ക്കാര്‍ക്ക് കൈവന്നതെന്നും മന്ത്രി കെ രാജു പറഞ്ഞു.

English Summary: Matsyfed to start modern fish stalls
Published on: 14 December 2019, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now