Updated on: 4 September, 2021 1:10 PM IST
ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായം

ഔഷധസസ്യ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ട്. പച്ചമരുന്നുകൾ അടങ്ങിയ ഉൽപന്നങ്ങളുടെ വിപണി നിലവാരം ഉയർന്നത് തന്നെയാണ് നിരവധിപേർ ഔഷധസസ്യ കൃഷിയിലേക്ക് കടന്നു വരുവാൻ കാരണമായത്.

ഔഷധസസ്യങ്ങൾ പരിപാലിക്കുന്ന കർഷകർ പറയുന്നു അധികം വളപ്രയോഗമോ വെള്ളമോ ആവശ്യമില്ലാത്ത കൃഷിരീതിയാണ് ഇതെന്ന്. ആടലോടകവും, നീലക്കൊടുവേലിയും, ആര്യവേപ്പും, തിപ്പലിയും പോലുള്ള ഔഷധസസ്യങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കേരളത്തിൽ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ കൃഷിക്കും, അതിൻറെ വിപണനത്തിനും കൃഷിവകുപ്പും, കാർഷിക സർവകലാശാലയും, ഹോർട്ടികൾച്ചർ മിഷനും, വനവകുപ്പുമെല്ലാം നിരവധി സഹായങ്ങൾ ആണ് കർഷകർക്ക് നൽകുന്നത്.ഔഷധസസ്യങ്ങളുടെ വിളവിസൃതി വർദ്ധിപ്പിക്കുവാൻ വേണ്ടി ദേശീയ ഔഷധസസ്യ മിഷൻ ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ പ്രധാനമായും 23 ഔഷസസ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് സഹായം നൽകുന്നുണ്ട്. ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായം ലഭിക്കുവാൻ നിങ്ങളുടെ അടുത്തുള്ള ജില്ലാ കൃഷി ഓഫീസിലോ(ഹോർട്ടികൾച്ചർ മിഷൻ), ദേശീയ ഔഷധ സസ്യ മിഷൻ ഹെഡ് ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

The scheme implemented by the National Medicinal Plants Mission through the Horticulture Mission to increase the productivity of medicinal plants mainly supports the commercial cultivation of 23 medicinal plants.

ധനസഹായ ലഭ്യമാകുന്ന പ്രധാന ഔഷധസസ്യങ്ങൾ

മോന്തോന്നി -68,750
മധുര തുളസി-62,500
അശോകം-31,250
സർപ്പഗന്ധി-31,250
കൂവളം-20,000
കുമിഴ് -22,500
വയമ്പ് -12,500
തിപ്പലി-12,500
തുളസി-6,000
ഇരുവേലി-8,600
കുടങ്ങൽ-8,000
കീഴാർനെല്ലി -5,500
കുടംപുളി-12,500
ആയുർ വേപ്പ്-7,500
കറ്റാർവാഴ-8,500

വയണ-15,500
ബ്രഹ്മി-8,000
ചിറ്റമൃത്-5,500
ചക്കരക്കൊല്ലി-5,000
തകര-5,000
കാച്ചിൽ-12,500
ശതാവരി-12,500
നെല്ലി-1,300

എന്നിങ്ങനെയാണ് ധനസഹായം ലഭ്യമാക്കുന്നത്.

കീഴാർനെല്ലി എന്ന ദിവ്യ ഔഷധം

English Summary: medicinal plants kerala
Published on: 04 September 2021, 01:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now