1. Health & Herbs

കീഴാർനെല്ലി എന്ന  ദിവ്യ ഔഷധം 

കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി  മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. മഞ്ഞപ്പിത്തത്തിന് മാത്രമല്ല അനേകം അസുഖങ്ങൾക്കുള്ള മരുന്നാണ് ഈ ഇത്തിരി കുഞ്ഞൻ ചെടി.

KJ Staff
keezharnalli
കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി  മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. മഞ്ഞപ്പിത്തത്തിന് മാത്രമല്ല അനേകം അസുഖങ്ങൾക്കുള്ള മരുന്നാണ് ഈ ഇത്തിരി കുഞ്ഞൻ ചെടി. നമ്മുടെ പൂർവികർ പ്രകൃതിയിൽ നിന്ന് കണ്ടെത്തിയ ഔഷധങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ഇതിനെ പറയാം. നനവുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴയ്‌ക്കുശേഷം നമ്മുടെ തൊടികളിൽ ധാരാളമായി വളരുന്ന ഒന്നാണ് കീഴാർ നെല്ലി  നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.പലരീതിയിൽ ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.


 
keezharenelli


പലരോഗങ്ങൾക്കും  കീഴാർനെല്ലി ഔഷധമാണെങ്കിലും മഞ്ഞപ്പിത്തത്തിന്റെ മരുന്ന് എന്ന നിലയിലാണ്  ഇത് ഏറ്റവുംകൂടുതലായി അറിയപ്പെടുന്നത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി.  ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ. കീഴാര്‍ നെല്ലി ഇടിച്ച് പിഴിഞ്ഞ നീര് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാലാണ് മഞ്ഞപ്പിത്തം മാറുക. 

പാർശ്വഫലങ്ങൾ  ഇല്ലാത്ത  ഈ ചെടി ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. കരൾ സംബന്ധമായ രോഗങ്ങൾ, പനി, മൂത്രാശയരോഗങ്ങൾ, അൾസർ പ്രമേഹം എന്നിവയ്ക്ക് കീഴാർ നെല്ലി  ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഇതു സമൂലം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. തലമുടി വളരാൻ കീഴാര്‍ നെല്ലി ഉത്തമമാണ് എണ്ണ കാച്ചിയോ താളി ആയോ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും.

English Summary: Keezharnelli

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds