Updated on: 11 October, 2023 10:17 PM IST
MGU Recruitment 2023: Apply for Technology Business Incubator Manager post

കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ (BIIC) ടേക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ (TBA) മാനേജർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു.  താത്കാലിക ഒഴിവുകളാണ്.  ഓപ്പൺ കാറ്റഗറിയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കു വരെ ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലെ 323 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഒക്ടോബർ 13ന് ഉച്ചയ്ക്ക് 2.30ന് വൈസ് ചാൻസലറുടെ കാര്യാലയത്തിൽ എത്തണം. ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ ബ്ലോക്കിലെ എ.ഡി.എ 7 സെക്ഷനിൽ 2 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ബന്ധപ്പെട്ട വാർത്തകൾ: ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

ശമ്പളം

പ്രതിമാസ വരുമാനം 35000 രൂപ.

പ്രായപരിധി

45 വയസ്സ് തികഞ്ഞിരിക്കണം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/10/2023)

യോഗ്യത

ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിലുള്ള പി.എച്ച്.ഡിയും ഇൻറർനാഷണൽ ജേണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരങ്ങളുമാണ് അടിസ്ഥാന യോഗ്യത. ഇൻക്യുബേഷനും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം ഉണ്ടായിരിക്കണം.

English Summary: MGU Recruitment 2023: Apply for Technology Business Incubator Manager post
Published on: 11 October 2023, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now