Updated on: 4 December, 2020 11:20 PM IST
വർഗീസ് കുര്യൻ സ്വപ്നം കണ്ട പാലുത്പാദന സ്വയം പര്യാപ്തതയിലേക്കു കേരളം കാലെടുത്തുവയ്ക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു.

പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലാണ് നമ്മുടെ സമ്മുടെ സംസ്ഥാനം. ഈ ഡിസംബറോടെ കേരളത്തിനാവശ്യമായ പാൽ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതിയാകുമെന്നും സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു .Our state is self-sufficient in milk production. State Dairy Development Minister K Raju said that by this December, the milk required for Kerala will be produced here. രാജ്യത്തെ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മ ശദാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഡിസംബറോടെ കേരളത്തിനാവശ്യമായ പാൽ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതിയാകുമെന്നും വർഗീസ് കുര്യൻ സ്വപ്നം കണ്ട പാലുത്പാദന സ്വയം പര്യാപ്തതയിലേക്കു കേരളം കാലെടുത്തുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പാലുത്പാദനം ഗണ്യമായി വർധിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്ന് പാൽ ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. മലബാർ മേഖലയിൽ ആവശ്യത്തിൽ കൂടുതൽ പാലുത്പാദനം നടക്കുന്നുണ്ട്. അതിനാൽ തന്നെ അധികമുള്ള പാൽ, പാൽ പൊടിയാക്കാനായി പൊതു മേഖലയിൽ കമ്പനി ആരംഭിക്കും.

മിൽമ മലബാർ യൂണിയന്റെ കീഴിൽ സർക്കാരിന്റെ ഗാരന്റിയോടെയാകും സ്ഥാപനം തുടങ്ങുന്നത്. നബാർഡിന്റെ സാമ്പത്തിക സഹായം അംഗീകാരം എന്നിവ തയ്യാറായിട്ടുണ്ട്.


സാങ്കേതിക സഹായ മടക്കമുള്ളവ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ക്ഷീര കർഷകർക്ക് ഭീഷണിയാകുന്ന ആർ സി ഇ പി കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കാത്തത് സ്വാഗതാർഹമാണ്. കരാറിൽ ഒപ്പുവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ക്ഷീര മേഖല ഒറ്റക്കെട്ടായി എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

മലബാർ മേഖലാ യൂണിയന്റെ ആസ്ഥാനത്തു ഡോ. കുര്യന്റെ അർദ്ധകായ പ്രതിമ മകൾ നിർമ്മലാ കുര്യൻ അനാച്ഛാദനം ചെയ്തു. ഡോ. വർഗീസ് കുര്യന് ഭാരത രത്ന നൽകണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ക്ഷീര കർഷകർ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകളയയ്ക്കും.ഇതിന്റെ ഭാഗമായി ചടങ്ങിൽ സംബന്ധിച്ചവർ കാർഡുകൾ ഒപ്പിട്ടു പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. ഡോ. കുര്യനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച എല്ലാ മിൽമ സഹകരണ സംഘങ്ങളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു. ഡോ. കുര്യന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ചു ഇന്ത്യൻ ഡയറി അസോസിയേഷൻ പുറത്തിറക്കുന്ന തപാൽ കവർ വെറ്ററിനറി സർവകലാശാല വി സി ഡോ. എം ആർ ശശീന്ദ്രനാഥ് പ്രകാശനം ചെയ്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡോ. വർഗീസ് കുര്യന് ഭാരതരത്നം നൽകണമെന്ന് മിൽമ

English Summary: Milk powder production will be started in Kerala under the leadership of Milma. Minister. K Raju
Published on: 27 November 2020, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now