Updated on: 4 December, 2020 11:18 PM IST

ഉളളിക്ക് പിന്നാലെ പാല്‍ വിലയും കൂടുന്നു.രാജ്യത്തെ രണ്ടു പ്രമുഖ പാല്‍ ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ രണ്ടു രൂപയുടെ വര്‍ധന വരുത്തി. ഒരു ലിറ്റര്‍ പാലിലാണ് വില വര്‍ധന.പാല്‍ വിതരണത്തില്‍ കുറവ് സംഭവിച്ചതാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച്‌ കഴിയുന്നത് വരെ ഇത് തുടരുമെന്നാണ് മേഖലയിലുളളവര്‍ പറയുന്നത്.

രാജ്യത്ത് ഉളളിവില ഒരുഘട്ടത്തില്‍ ഒരു കിലോ ഉളളിയുടെ വില 200 രൂപ വരെ കടന്നു. ഇപ്പോള്‍ താത്കാലികമായി വില താഴ്‌ന്നെങ്കിലും ആശ്വാസകരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാല്‍ വില കൂടി വർധിപ്പിക്കുന്നത് ഉയരുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കും.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വില വര്‍ധിപ്പിക്കുന്നത്.രാജ്യ തലസ്ഥാനത്ത് കൊഴുപ്പ് അടങ്ങിയ പാലിന്റെ വിലയില്‍ ലിറ്ററിന് 18 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടോണ്‍ഡ് മില്‍ക്കില്‍ 14 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

 

English Summary: Milk price also rises
Published on: 16 December 2019, 03:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now