Updated on: 23 May, 2021 10:22 AM IST
പാൽ ഒഴുക്കി കളയുന്ന കർഷകർ (ഫയൽ ചിത്രം)google

കോഴിക്കോട്: പാൽ മുഴുവൻ ഒഴുക്കി കളയുകയല്ലാതെ വേറെന്തു ചെയ്യും എന്ന് വേവലാതിപ്പെട്ട ക്ഷീര കർഷകർക്ക് സന്തോഷിക്കാം. ഇന്ന് മുതൽ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന - മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം.

ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കോവിഡ് ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിലൂടെ പാൽ വിതരണം നടത്താനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് മറ്റു ജില്ലകളിൽ പാലിന്റെയും ഇതര ഉൽപ്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്.അതിനാൽ മിൽമയുടെ തിരുവനന്തപുരം, എറണാകുളം മേഖല യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും പാൽപ്പൊടി നിർമാണ ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനമെടുത്തത്. രാജ്യത്തെ കാർഷിക മേഖലയിൽ വിശിഷ്യാ ക്ഷീരമേഖലയിൽ ഒന്നാകെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത് മിൽമയെയും ബാധിച്ചു.

ഈ ഘട്ടത്തിൽ മലബാറിലെ ക്ഷീര കർഷകർക്കു വേണ്ടി പ്രത്യേക താത്പര്യമെടുത്ത് പ്രശ്ന പരിഹാരത്തിനായി പ്രവർത്തിച്ച മുഖ്യമന്ത്രി, ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു മന്ത്രി എന്നിവർക്ക് ക്ഷീര കർഷകരുടെ പേരിൽ നന്ദി അറിയിക്കുന്നതായി മലബാർ മേഖല യൂണിയൻ കെ എസ് മണിയും മാനേജിംഗ് ഡയറക്ടർ ഡോ പി മുരളിയും അറിയിച്ചു.

English Summary: Milk will be stored by Milma from Sunday
Published on: 23 May 2021, 10:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now