Livestock & Aqua
മാർച്ച് മുതൽ സംഭരിക്കുന്ന പാലിന് മിൽമ അധിക വില നൽകും

നിലവിൽ നൽകി വരുന്ന 1.5 രൂപയാണ് മാർച്ച് മുതൽ വർധിപ്പിക്കുന്നത്
മൂവാറ്റുപുഴ : മിൽമ എറണാകുളം മേഖലാ യൂണിയൻ കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിന് അധിക വില നൽകും. മാർച്ച് മുതൽ ലിറ്ററിന് 3 രൂപ വർധിപ്പിക്കാനാണ് തീരുമാനം.
വില വർധനവിലൂടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ കർഷകർക്ക് നേട്ടമുണ്ടാകുമെന്ന് ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.
നിലവിൽ നൽകി വരുന്ന 1.5 രൂപയാണ് മാർച്ച് മുതൽ വർധിപ്പിക്കുന്നത്.മിൽമ പൊതുയോഗ ത്തിന് മുന്നോടിയായി ചേർന്ന ഭരണ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷീര മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങായി വില വർധിപ്പിക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് പാൽ അധിക സംഭരണം നടത്തിയും മിൽമ കർഷകരെ സഹായി ച്ചിരുന്നു.
English Summary: Milma will pay extra for milk procured from March
Share your comments