Updated on: 20 October, 2023 12:27 PM IST
ക്ഷീരകർഷകർക്ക് 3 കോടി രൂപ; അധിക പാൽ വില പ്രഖ്യാപിച്ച് മിൽമ

1. മലബാറിലെ ക്ഷീരകർഷകർക്ക് 3 കോടി രൂപ അധിക പാൽ വിലയായി നൽകുമെന്ന് മിൽമ. മിൽമ മേഖല യൂണിയന് കീഴിലുള്ള ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിൽ സെപ്റ്റംബർ 1 മുതൽ 30 വരെ നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാൽ ലിറ്ററിന് 1 രൂപ 50 പൈസയാണ് അധിക വിലയായി നൽകുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കർഷകർക്ക് വരും ദിവസങ്ങളിൽ തുക ലഭിക്കും. പാൽ ഉത്പാദന ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് മിൽമയുടെ പ്രഖ്യാപനം. തീറ്റപ്പുല്ലിനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇതിന്റെ സബ്സിഡി ഇനത്തിലേക്ക് മേഖല യൂണിയന്റെ ബജറ്റിൽ 1 വർഷത്തേക്ക് വകയിരുത്തിയ 8 കോടി രൂപ പൂർണമായും കർഷകർക്ക് നൽകിയിരുന്നു.

2. ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സംരംഭകർക്കായി തിരുവനന്തപുരം സമേതിയിൽ SFAC കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ പാക്കേജിങ്ങുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ കർഷകർക്കായി കേരളത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഷെൽഫ് ലൈഫ് ലഭിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ പരിശീലനത്തിലൂടെ കർഷകർക്ക് ലഭിക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. ശാസ്ത്രീയ ചിപ്പിക്കൂൺ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഈമാസം 26ന് രാവിലെ 9.30നാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, സി. പി. സി. ആര്‍. ഐ., കായംകുളം എന്ന മേല്‍വിലാസത്തിലോ, 0479 – 2449268/2959268/9447790268 എന്ന നമ്പറുകളിലോ ബന്ധപ്പെടണം. പരിശീലന ഫീസ് 500 രൂപയാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

4. 'കൃഷിക്ക് ഒപ്പം കളമശ്ശേരി' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് എറണാകുളം ജില്ലയിലെ ഏലൂരില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി ഏലൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന കുടുംബങ്ങളെ ചേര്‍ത്ത് കുടുംബകൃഷി പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. ഒന്നര സെന്റ് സ്ഥലമോ 60 ചതുരശ്ര മീറ്റര്‍ ടെറസോ ഉള്ളവര്‍ക്ക് വിവിധയിനം പച്ചക്കറികള്‍ ഉല്പാദിപ്പിക്കാം. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരെ മുഖ്യഭാരവാഹികളാക്കി ക്ലസ്റ്റര്‍ രൂപീകരണം പുരോഗമിക്കുകയാണ്.

English Summary: Milma announces 3 crore for dairy farmers as additional milk price
Published on: 20 October 2023, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now