Updated on: 4 December, 2020 11:18 PM IST
Draining milk at Chittor ,Kerala -Courtesy-Indiaglitz
ഇന്ന് പാലെടുത്തു തുടങ്ങി, ബദല്‍ ചിന്ത അനിവാര്യം
കോവിഡ് കാലത്ത് പാലിന്റെ വില്‍പ്പനയിലുണ്ടായ വലിയ ഇടിവിനെ തുടര്‍ന്നാണ് മലബാര്‍ പ്രദേശത്തെ ക്ഷീരകര്‍ഷകരില്‍ നിന്നും പാലെടുക്കുന്നതിന്റെ അളവ് മില്‍മ കുറച്ചത്. കര്‍ഷകരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ട ഉത്തരവാദിത്തം മില്‍മയ്ക്കുണ്ടെങ്കിലും അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കാന്‍ സഹായിക്കുന്ന തമിഴ്‌നാട്ടിലെ ഫാക്ടറികള്‍ അതിന് വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത്തരമൊരു പ്രതിസന്ധി മുന്നില്‍ കാണാനും നടപടികള്‍ സ്വീകരിക്കാനും മില്‍മ പരാജയപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ പ്രതിഷേധ സൂചകമായി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ ഒഴുക്കി കളഞ്ഞു. ജില്ലയിലൊട്ടാകെ 75,000 ലിറ്റര്‍ പാലാണ് ഇത്തരത്തില്‍ ഒഴുക്കിയത്. ചിറ്റൂരില്‍ മാത്രം 50,000 ലിറ്റര്‍ പാല്‍ ഇത്തരത്തില്‍ പാഴായി. ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന് കര്‍ഷകര്‍ പരിതപിച്ചു.
A dairy farmer milking her cow
പാലൊഴുക്കി പ്രതിഷേധം
ഏറ്റവും ദുഃഖപൂര്‍ണ്ണമായൊരു കാഴ്ചയായിരുന്നു ഇത്. കര്‍ഷകന്‍ വിയര്‍പ്പൊഴുക്കിയും പണം മുടക്കിയും രാപകലില്ലാതെ നോക്കി വളര്‍ത്തുന്ന പശുക്കള്‍ നല്‍കുന്ന ഏറ്റവും ഗുണമേന്മയുള്ള പാല്‍, അഴുക്ക് ഓടകളിലേക്ക് ഒഴുക്കേണ്ടി വരുന്ന ഹൃദയഭേദകമായ കാഴ്ച. സവാളയും തക്കാളിയും വില കുറഞ്ഞപ്പോള്‍ റോഡില്‍ കൊണ്ടുവന്നു തള്ളി ട്രക്ക് കയറ്റി നശിപ്പിക്കുന്ന കാഴ്ച മുന്‍വര്‍ഷം മറ്റ് ചില സംസ്ഥാനങ്ങളില്‍ കണ്ടു പകച്ച മലയാളിക്ക് സ്വന്തം നാട്ടില്‍ ഇത്തരമൊരനുഭവം വളരെ വിഷമമുണ്ടാക്കുന്നതായിരുന്നു. മില്‍മയ്ക്ക് ഈ പാല്‍ സംഭരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വിതരണം നടത്താമായിരുന്നു. സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ആവശ്യമുളളവര്‍ക്ക് എത്തിക്കാമായിരുന്നു, അതല്ലെങ്കില്‍ കുടുംബശ്രീക്കാരെകൊണ്ട് പാല്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന ആലോചിക്കാമായിരുന്നു. പനീറിനുമൊക്കെ ക്ഷാമമുണ്ടാകാവുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഇത് തികച്ചും ഭരണപരമായ പിടിപ്പുകേടായി എന്നുതന്നെയാണ് പൊതുവെ അഭിപ്രായം.
Milk powder factory
തമിഴ് നാട് സഹായം നല്‍കി
തമിഴ് നാട് സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും 50,000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കാന്‍ തമിഴ്‌നാട് സമ്മതിച്ചു. ഇതോടെ രണ്ട് ട്രക്ക് ലോഡ് പാല്‍ വീതം ഇന്നു മുതല്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങും. ഇതോടെ മലബാര്‍ പ്രദേശത്ത് ഉത്പ്പാദിപ്പിക്കുന്ന 70 ശതമാനം പാലും എടുക്കാന്‍ കഴിയുമെന്ന് മില്‍മ പറഞ്ഞു. ബാക്കി വരുന്ന 30 ശതമാനം സംബ്ബന്ധിച്ചും അടിയന്തിര തീരുമാനമുണ്ടാകേണ്ടതുണ്ട്. ജനങ്ങള്‍ കൂടുതല്‍ പാല്‍ വാങ്ങി ക്ഷീരകര്‍ഷകരെ സഹായിക്കണം എന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. പക്ഷെ, യാത്രാനിയന്ത്രണം മൂലം ഇത് പ്രായോഗികമാവുമെന്നു തോന്നുന്നില്ല. ഗ്രാമങ്ങളിലുള്‍പ്പെടെ സപ്ലൈകോ ചെയിന്‍ വഴിയും ഹോര്‍ട്ടികോര്‍പ്പ് വഴിയുമൊക്കെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയണം. ഒരു തുള്ളി പാലുപോലും കേരള മണ്ണില്‍ ഒഴുക്കി കളയേണ്ടി വരരുത്. അതാവണം നമ്മുടെ നേട്ടം.
Micro milk factory
വേണം നമുക്കുമൊരു പാല്‍പ്പൊടി ഫാക്ടറി
6 ലക്ഷം ലിറ്റര്‍ പാലാണ് നിത്യവും 6 വടക്കന്‍ ജില്ലകളില്‍ നിന്നും മില്‍മ ശേഖരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതും തമിഴ് നാട്ടിലെ മില്‍ക്ക് പൗഡര്‍ ഫാക്ടറികള്‍ക്ക് താങ്ങാവുന്നതിലധികം പാല് അവിടെത്തന്നെ പൊടിയാക്കാന്‍ എത്തിയതുമാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലേക്കും 20,000 ലിറ്റര്‍ പാല്‍, പൊടിയാക്കാന്‍ അയയ്ക്കുന്നുണ്ട്. ദൂരമാണ് അതിന് വലിയ പ്രതിസന്ധിയായി നില്‍ക്കുന്നത്. കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്ന പല പാഠങ്ങളില്‍ ഒന്ന് സ്വയം പര്യാപ്തതയാണ്. മറ്റൊരു സംസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കാം എന്നത് പഴയ കഥയായി മാറുകയാണ്. എത്രയും വേഗം പാല്‍പ്പൊടി ഉത്പ്പാദന യൂണിറ്റ് മില്‍മയുടെ നേതൃത്വത്തിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ പൂര്‍ണ്ണമായും സ്വകാര്യമായോ കേരളത്തില്‍ ആരംഭിക്കാനുളള അടിയന്തിര നടപടിയുണ്ടാവണമെന്ന് മലബാര്‍ മേഖലയിലെ കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുന്‍കൈ എടുക്കും എന്നു പ്രതീക്ഷിക്കാം
English Summary: Milma began to collect more milk from farmers of North Kerala
Published on: 02 April 2020, 01:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now