Updated on: 4 December, 2020 11:18 PM IST

ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 30 വരെ സംഭരിക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ അധികം നല്‍കാൻ മില്‍മ എറണാകുളം യൂണിറ്റ് തീരുമാനിച്ചു.മഴക്കെടുതിയിലും, കാലത്തീറ്റയുടെ വിലവര്‍ധനവിലും നട്ടം തിരിയുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.

ക്ഷീര കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് എറണാകുളം യൂണിറ്റ് അറിയിച്ചു . എറണാകുളം, തൃശൂര്‍,കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ഈ നേട്ടം ലഭിക്കുക.നിലവില്‍, വെള്ളപ്പൊക്കവും കാലിത്തീറ്റ വില വര്‍ധനവും മൂലം പാല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം 25,000 ലിറ്ററിന്റെ കുറവ് വരുന്നെന്ന് മില്‍മ എറണാകുളം യൂണിയന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചാക്കിന് 300 രൂപയോളമാണ് കാലിത്തീറ്റയുടെ വില കൂടിയത്. നിലവില്‍ കാലിത്തീറ്റ വില്‍പ്പനയില്‍ ചാക്ക് ഒന്നിന് 112 രൂപ മില്‍മയ്ക്ക് നഷ്ടം വരുന്നുണ്ട്.അതേസമയം പാല്‍വില കൂട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. മില്‍മയുടെ പാല്‍ വില നാല് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചിരുന്നു.

English Summary: Milma to give one rupee more per litre milk
Published on: 20 August 2019, 03:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now