Updated on: 4 December, 2020 11:18 PM IST
കൂടുതല്‍കാലം  കേടുകൂടാതെ ഇരിക്കുന്ന മില്‍മയുടെ ലോങ് ലൈഫ് മില്‍ക്ക് വിപണിയിലേക്ക്. അള്‍ട്ര ഹൈ ടേമ്പറേച്ചര്‍ (യുഎച്ച്ടി) പ്രക്രിയയിലാണ് പാല്‍ തയ്യാറാക്കുന്നത്. ഇതിനാല്‍ 90 ദിവസം വരെ ഉല്‍പ്പന്ന കേടുകൂടാതെ ഇരിക്കും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് പാളികളുളള പാക്കിങ്ങാണ് ഇതിനായി ഉപയോഗിക്കുന്നത്.
 അരലിറ്ററിന്‍റെ പായ്ക്കറ്റിന് 25 രൂപയാണ് നിരക്ക്. സാധാരണയായി പാസ്ചറൈസ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തുന്ന പാല്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത പക്ഷം എട്ട് മണിക്കൂര്‍ കഴിയുമ്പോള്‍ കേടുവന്നുപോകും. എന്നാല്‍, മില്‍മ ലോങ് ലൈഫ് മില്‍ക്ക് സാധാരണ അന്തരീക്ഷ ഊഷ്മാവിലും മൂന്ന് മാസത്തോളം കേടുകൂടാതെ ഇരിക്കും. 
 മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തെ ഡയറിയില്‍ നിന്നാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയാണ് മില്‍മ പാല്‍ പ്രോസസ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. മില്‍മ പരീക്ഷാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പാല്‍ വില്‍പ്പനയ്ക്കെത്തിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ഇതാണ് കൂടുതല്‍ ഉല്‍പാദനത്തിനും വിപണി വിപുലീകരിക്കാനും മില്‍മയെ പ്രരിപ്പിച്ചത്. 
English Summary: Milma's long life milk on sale
Published on: 20 June 2019, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now