Updated on: 11 October, 2023 4:40 PM IST
Minister GR Anil inaugurated the state level distribution of ration cards

1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 'അന്ത്യോദയ അന്നയോജന' റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി ജി. ആർ അനിൽ പറഞ്ഞു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ മേഖല കൂടുതൽ സുതാര്യമാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തി വരുന്നതെന്നും ഇന്ത്യയിൽ പൂർണമായും റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2. നെല്ലിൻ്റെ ജന്മദിനം എന്നറിയപ്പെടുന്ന കന്നിമാസത്തിലെ മകം നാളിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ നെല്ലിൻ്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥി കളിൽ കാർഷിക സംസ്ക്കാരം വളർത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന കാർഷിക സാക്ഷരതാ പരിപാടി നെല്ലറിവ് നല്ലറിവ് പദ്ധതിയുടെ ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KS ഷാജി , നെല്ല് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

3. പൂക്കോട് കൃഷിഭവനും,ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണവും "ന്റെ കുട്ട്യാൾടെ കട" വിപണ സ്റ്റാൾ ഉദ്ഘാടനവും നടത്തി. സ്റ്റാൾ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് നിർവഹിച്ചു. കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ, വിവിധങ്ങളായ അച്ചാറുകൾ , ചെറുധാന്യ ലഡു , അലങ്കാര ചെടികൾ, പരിസ്ഥിതി സൗഹൃത ബാഗുകൾ, പേപ്പർ ,തുണി സഞ്ചികൾ, കരകൗശല വസ്തുക്കൾ, ഹെർബൽ സോപ്പ് തുടങ്ങിയവയാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പി വി. ഫാരിത ഹംസ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

4. കേരളത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച, മന്ത്രി കെ രാജൻ നിർവഹിച്ചു. പി.ടി.പി. നഗറിലെ സംസ്ഥാന നിർമിതി കേന്ദ്രം വളപ്പിലാണ് പുത്തൻ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്ന കെട്ടിടം നിർമിച്ചത്.'അമേസ് 28' എന്ന ഈ പദ്ധതി 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 400 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് നിർമിതി കേന്ദ്രത്തിൽ നിർമിച്ചത്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ.ഐ.ടി. പൂർവ്വ വിദ്യാർത്ഥിയായ ആദിത്യ വിഎസിന്റെ സ്റ്റാർട്ടപ്പ് ആയ ത്വസ്ഥ മാനുഫാക്ചറിങ് സൊല്യൂഷൻസിന്റെ കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. വി കെ പ്രശാന്ത് എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

English Summary: Minister GR Anil inaugurated the state level distribution of ration cards
Published on: 11 October 2023, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now