Updated on: 14 March, 2023 5:55 PM IST
ഐ.ബി.എമ്മിന് സർക്കാർ പൂർണ പിന്തുണ നൽകും: മന്ത്രി പി.രാജീവ്

കേരളത്തിൽ ഐബിഎം ലാബിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിൻ്റെ ഭാഗത്ത് നിന്നും പൂർണ സഹകരണം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഐബിഎം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമലുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐബിഎം ലാബിൻ്റെ പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ച് 8 മാസത്തിനുള്ളിൽ 750 പേരെ പുതുതായി നിയമിച്ചതായി ദിനേശ് നിർമൽ പറഞ്ഞു. കേരളത്തിലെ പ്രവർത്തനാന്തരീക്ഷത്തിൽ പൂർണ തൃപ്തരാണെന്നും കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുതന്നെ ഐബിഎമ്മിന് ആവശ്യമായ നൈപുണ്യമുള്ള വിദ്യാർഥികളെ ലഭിക്കുന്നുണ്ടെന്നും ഐബിഎം മന്ത്രിയെ അറിയിച്ചു.

കൂടുതൽ വാർത്തകൾ: കൂട്ടായ പരിശ്രമം; ബ്രഹ്മപുരത്തെ പുക പൂർണമായും ശമിച്ചു

പ്രധാനപ്പെട്ട നിരവധി പ്രോജക്ടുകൾ കേരളത്തിലെ ഐബിഎം യൂണിറ്റ് വഴിയാണ് നടപ്പിലാക്കുന്നത്. ഇത് ഭാവിയിൽ ലോകത്തിലെ തന്നെ ഐബിഎമ്മിൻ്റെ പ്രധാന സെൻ്ററായി കേരളം മാറുന്നതിന് വഴിയൊരുക്കുമെന്ന് ദിനേശ് നിർമ്മൽ വ്യക്തമാക്കി. ഇത്രയും പ്രധാനപ്പെട്ട കമ്പനിയുടെ സുപ്രധാന നേതൃ സ്ഥാനത്ത് ഒരു മലയാളിയാണെന്നതിലുള്ള സന്തോഷം മന്ത്രി പി രാജീവ് ദിനേശ് നിർമ്മലുമായി പങ്കുവെച്ചു. കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ സ്കിൽ ഡെവലപ്മെൻ്റ് പരിശീലനം നൽകാനുള്ള സന്നദ്ധത ഐബിഎം അറിയിച്ചിട്ടുണ്ട്. കൊച്ചി സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നീ സർവകലാശാലകളുമായും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഐബിഎം പദ്ധതി തയ്യാറാക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നാണ് ഐബിഎം. 2022 സെപ്തംബറിലാണ് ഐബിഎം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിച്ചത്. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ നടന്നുവരുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഐബിഎമ്മിൻ്റെ പ്രശംസ സംസ്ഥാനത്തിൻ്റെ ഐടി/ഐടി അനുബന്ധ വ്യവസായ മേഖലയ്ക്ക് വലിയ കുതിപ്പു നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നതിനും ഐബിഎം പോലുള്ള കമ്പനികളുടെ സാന്നിധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Minister P. Rajeev said Kerala Government will give full support to IBM labs
Published on: 14 March 2023, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now