Updated on: 25 October, 2022 5:13 PM IST
Minister V. Abdu Rahiman to start panchayat level sports councils

സംസ്ഥാന, ജില്ലാതല സ്പോർട്സ് കൗൺസിലുകളിൽ നിന്നുമാറി പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ യുവതയ്ക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് - നഗരസഭാതല കായിക മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

താഴെത്തട്ടിൽ കൂടുതൽ കായിക പരിശീലനം നൽകുന്നതിനു സാധിക്കണം. കായിക പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തുടനീളം സഞ്ചരിക്കുമ്പോൾ നിരവധി സ്വകാര്യ സ്പോർട്സ് അറീനകളും ടർഫുകളും സൂചിപ്പിക്കുന്നത് അത്രയും ആവേശകരമായാണു ജനങ്ങൾ കായിക മേഖലയെ കാണുന്നുവെന്നതാണ്. കേരളത്തിൽ സമഗ്ര കായികനയം രൂപീകരിച്ചുവരികയാണ്. കായികക്ഷമത ലക്ഷ്യമാക്കി കായിക മിഷൻ സംസ്ഥാനത്ത് രൂപീകരിക്കുന്നതിനു മുൻപുതന്നെ അത്തരം പ്രവർത്തനങ്ങൾക്ക് കളമശേരി നിയോജക മണ്ഡലത്തിൽ ആരംഭം കുറിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്.

സംസ്ഥാനത്താകെ കോടിക്കണക്കിനു രൂപ മുടക്കിയാണു സ്വകാര്യ വ്യക്തികൾ ടറഫുകൾ ആരംഭിച്ചിരിക്കുന്നത്. അത്രയും ആളുകൾ കായിക മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ ഇത്തരം പ്രവണതകൾ പ്രോത്സാഹിക്കപ്പെടണം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആറ് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും വരും. കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലാ -താലൂക്ക് തലത്തിൽ സ്‌റ്റേഡിയങ്ങൾ നിർമിക്കും. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി 112 പഞ്ചായത്തുകളിൽ 1200 ലക്ഷം രൂപ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം നടത്തണം. യുവജനങ്ങൾ കായികം മേഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ സമയം ഇതിലേക്കു പ്രയോജനപ്പെടുത്തണം. യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതി കേരളത്തിനു മാതൃകയായി മാറുമെന്നും കായിക മിഷൻ വരുമ്പോൾ ഇത്തരത്തിലുള്ള മേളകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. കായിക പ്രതിഭകളെ മാത്രമല്ല എല്ലാ രംഗത്തും മികച്ച യുവത്വത്തെ വാർത്തെടുക്കാൻ സാധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആകാശമിഠായി ഡിജിറ്റൽ ലൈബ്രറി, പോഷകസമൃദ്ധം പ്രഭാതം എന്നിങ്ങനെയുള്ള പദ്ധതികൾ നടന്നുവരുന്നു. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി 155 സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു കഴിഞ്ഞു.

ആയിരക്കണക്കിനാളുകൾ പദ്ധതിയിൽ പങ്കാളികളായി. കിടപ്പുരോഗികൾക്കൊപ്പം പാലിയേറ്റീവ് കെയറും വയോജനങ്ങൾക്കായി മെമ്മറി ക്ലിനിക്കും ആരംഭിച്ചു. വിവിധ കായിക മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയാണു യുവതയ്ക്കൊപ്പം കളമശ്ശേരി. പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ പരിശീലനം ഉദ്ഘാടന ദിവസം തന്നെ ആരംഭിക്കും. ബാഡ്മിന്റൺ തുടങ്ങിയ വിവിധ കായിക മേഖലകളിൽ ആധുനിക പരിശീലനം നൽകാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ചിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലാണു സമഗ്ര കായിക വികസന പദ്ധതിയായ യുവതയ്ക്കൊപ്പം കളമശ്ശേരി ആവിഷ്ക്കരിച്ചിരിക്കുന്നത്. ചടങ്ങിൽ പദ്ധതിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാന മിനി മാരത്തണിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രിമാർ നിർവഹിച്ചു.

കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ, ഏലൂർ നഗരസഭാ അധ്യക്ഷൻ എ.ഡി സുജിൽ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലതാ ലാലു, ഡോ. ജോ ജോസഫ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ, കൗൺസിൽ അംഗം ജോർജ് തോമസ്, സിനിമാതാരം മുരളീ മോഹൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓഡിനേറ്റർ എ.ആർ രഞ്ജിത്ത്, പദ്ധതിയുടെ വൈസ് ചെയർമാനായ മൊയ്തീൻ നൈന , കോ-ഓഡിനേറ്റർ എം.ഗോപകുമാർ, ജനപ്രതിനിധികൾ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് തയ്യാറാക്കുന്നത്: മന്ത്രി കെ.രാജൻ

English Summary: Minister V. Abdu Rahiman to start panchayat level sports councils
Published on: 25 October 2022, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now