1. അനർഹമായി മഞ്ഞ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവർ ഹാജരാകണമെന്ന് കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. നിർധന കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുതലാണെന്ന പരാതിയെ തുടർന്നാണ് നടപടി. കാർഡുകൾ ഓഫീസിൽ തിരികെ ഏൽപിച്ച് പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റും.
പട്ടികവർഗ കുടുംബം, മാരക രോഗികൾ ഉള്ള കുടുംബം, അതി ദാരിദ്ര്യ വിഭാഗം, ആശ്രയ പട്ടികയിൽ ഉള്ള സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ലാത്ത കുടുംബം, വിധവകൾ, നിർധനരായ സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മാത്രമാണ് മഞ്ഞക്കാർഡുകൾ നൽകുന്നത്. പ്രതിമാസം 30 കിലോ അരി, 5 കിലോ ആട്ട, ഗോതമ്പ് എന്നിവയാണ് മഞ്ഞ കാർഡുകാർക്ക് ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾ: റേഷൻ കടകളിൽ ക്യൂ ആർ കോഡ് സംവിധാനം ഉടൻ വരും!!
2. ഏലം കൃഷിയിൽ നൂറുമേനി കൊയ്ത് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്. മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10,000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്. കൂടാതെ, വളം , മരുന്നുകൾ, കീടനാശിനികൾ എന്നിവയ്ക്കായി അഗ്രോ സർവ്വീസ് സെന്ററും, കർഷകർക്കായി സജ്ജമാക്കിയ കർഷക സേവന കേന്ദ്രവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ബാങ്ക് ജീവനക്കാരാണ് സംരംഭങ്ങൾ നോക്കി നടത്തുന്നത്. കൂടാതെ, 15 സെന്റ് സ്ഥലത്ത് പോളിഹൗസും, ഗ്രീൻ ഹൗസും പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ ജൈവ പച്ചക്കറി ഉൽപാദനവും നടത്തിവരുന്നു.
3. ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ മത്സ്യതൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ തീരമൈത്രി പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നൽകുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 5നകം മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ - 9947903459.