തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഫോക് ലാന്‍ഡുമായി സഹകരിച്ച് നടക്കാവില്‍ ഒരുക്കുന്ന മിയാവാക്കി വനവല്‍ക്കരണം വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ഫോക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ: വി.ജയരാജന്‍ ആശയാവിഷ്‌ക്കരണം നടത്തി. വൈസ് പ്രസിഡണ്ട് എന്‍. സുകുമാരന്‍ പദ്ധതി വിശദീകരണം നടത്തി.
മിയാവാക്കി വനങ്ങള്‍
ജപ്പാനിലെ പ്രൊഫസറായ അക്കിറ മിയാവാക്കിയുടെ വനവല്‍കരണ മാതൃകയാണ് മിയാവാക്കി വനങ്ങള്‍. വിദേശ സസ്യങ്ങളുടെ കടന്നുകയറ്റം ചെറുത്ത് തദ്ദേശീയമായ ജൈവ വൈവിധ്യത്തെ തിരിച്ചു കൊണ്ടുവരുന്ന നൂതന പദ്ധതിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിബിഡമായ ചെറു വനങ്ങള്‍ സൃഷ്ടിക്കാനാവും. പ്രാദേശികമായി ലഭ്യമായ ജൈവ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടുള്ള മണ്ണ് പരുവപ്പെടുത്തിയെടുക്കലും പൂര്‍ണ്ണമായും ജൈവരീതിയിലുള്ള പരിപാലനവും മിയാ വാക്കി പദ്ധതിയുടെ പ്രത്യേകതയാണ്. ഒരു ചതുരശ്ര മീറ്ററില്‍ നാല് ചെടികള്‍ എന്ന കണക്കില്‍ മരങ്ങള്‍ക്കൊപ്പം തന്നെ കുറ്റിച്ചെടികളും വള്ളിച്ചെടികളും ഇടകലര്‍ത്തി നടുന്നു. വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നിബിഡ വനമാവുന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി.വി. പത്മജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ജി. സറീന, വി.കെ.ബാവ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സത്താര്‍ വടക്കുമ്പാട്, ഇ.നാരായണന്‍ (കോണ്‍. എസ്), പി.വി.ഗോപാലന്‍ (എന്‍.സി.പി), വി.കെ.ചന്ദ്രന്‍ (ജനത ദള്‍) ഇ.വി.ദാമോദരന്‍ (സി.എം.പി ), ഹരിത കേരളം മിഷന്‍ ആര്‍.പി. ദേവരാജന്‍ മാസ്റ്റര്‍.പി.വി. തൊഴിലുറപ്പ് എഞ്ചിനിയര്‍ സന്‍ബക് ഹസീന, നെരൂദ ക്ലബ്ബ് സെക്രട്ടരി രൂപേഷ്.കെ.വി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ പി. കുഞ്ഞമ്പു സ്വാഗതവും, ടി.ശ്യാമള നന്ദിയും
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അധിനിവേശ സസ്യ സസ്യനിർമ്മാർജ്ജനം സർക്കാർ കർമ്മപദ്ധതി സ്വാഗതാർഹം
#Kasargode #Miawaki #Forest #Organic#Krishi #Kerala