Updated on: 4 December, 2020 11:19 PM IST
mobile vet clinic

ഓമന മൃഗങ്ങൾക്ക് ഒരു രോഗം വന്നാൽ ഉടമസ്ഥർ ഏറ്റവുമധികം പ്രയാസപ്പെടുക അവയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനാവും എന്നാൽ സഞ്ചരിക്കുന്ന ആശുപത്രി ഇനി വീടുകളിലെത്തും.അരുമകൾക്കായ് സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിച്ചിരിക്കുകയാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശ്രദ്ധ കുടുംബശ്രീ യൂണിറ്റ്. പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ഹൈടെക്ക് ആശുപത്രിയാണിത്. എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള വെറ്ററിനറി ആശുപത്രി തന്നെ ഒരു വാഹനത്തിൽ സജ്ജമാക്കിയിരിക്കുകയാണ്. രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയകൾ എന്നിവ നിമിഷങ്ങൾക്കുള്ളിൽ നടത്താനാകും.രോഗനിർണയം, ശസ്ത്രക്രിയ, സ്കാനിങ് ഉൾപ്പെടെയുള്ള  ലബോറട്ടറി പരിശോധനകൾ, ഗർഭപരിശോധന എന്നിവയൊക്കെ ഇതിനുള്ളിൽ നടത്താം. വിവിധ മൃഗങ്ങൾക്കുള്ള കൃത്രിമ ബീജാധാനമാണ് സഞ്ചരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സേവനങ്ങളിലൊന്ന്. അരുമകളുടെ സൗന്ദര്യസംരക്ഷണത്തിനും സൗകര്യമുണ്ട്. രണ്ട് വെറ്ററിനറി ഡോക്ടർമാരടക്കം പത്തു പേരാണ് മൊബൈൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെെടെക് മൃഗാശുപത്രി വിവിധ സ്ഥലങ്ങളിൽ കാമ്പ് ചെയ്ത് നാടിന്റെ മുക്കിലും മൂലയിലും സേവനം നടത്തും

മൃഗസംരക്ഷണ മേഖലയിലെ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയയുടെതാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയെന്ന നൂതന ആശയം. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് എന്ന അന്താരാഷ്ട്ര സംഘടന നൽകിയ പരിശീലനത്തിലൂടെയും തൃശൂർ കൊക്കാലയിൽ വെറ്ററിനറി കോളേജ് ആശുപത്രി വിഭാഗം നൽകിയ പരിശീലനത്തിലൂടെയും കരസ്ഥമാക്കിയ അനുഭവ പരിചയം പ്രിയയ്ക്കുണ്ട്. വെള്ളായണി കാർഷിക കോളേജിന്റെ അംഗീകാരമുണ്ട്. ബാങ്ക് ധനസഹായവും സബ്സിഡിയും ലഭിച്ചിട്ടുണ്ട്.

ഫോൺ: 9605255057

When pets get sick, the owners have difficulty in taking them to the doctor, but the mobile hospital will now come to your home. The Shraddha Kudumbasree unit in Alangad Grama Panchayat has started a mobile pet hospital. 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്കില്‍ ഇന്ത്യ മിഷന്‍ പ്രാദേശികമായും ആഗോളതലത്തിലും തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി

English Summary: Mobile vet clinic by Sradha kudumbasree unit
Published on: 17 July 2020, 12:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now