News

ഓമന മൃഗങ്ങളെ കൊണ്ടുനടക്കാൻ സ്പെഷൽ ബാക്ക് പാക്കുകൾ

ഓമന മൃഗങ്ങളായ  നായ്ക്കളും പൂച്ചകളും പക്ഷികളുമൊക്കെ  വീട്ടിലെ ഒരംഗത്തേപ്പോലെയാണ്  അവയുടെ ഉടമകൾ കാണുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണവും നല്ല ഭക്ഷണവും രോഗപ്രതിരോധ മാർഗങ്ങളുമൊക്കെ യഥാസമയം നൽകുവാൻ  ഉടമകൾ മറക്കാറില്ല. അരുമകളെ കുത്തിവയ്പ്പിനും ചികിത്സകൾക്കുമൊക്കെ ആശുപത്രിയിലും മറ്റും കൊണ്ട് പോകേണ്ടിവരുമ്പോൾ പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാൽ, അത്തരം മൃഗസ്നേഹികൾക്കായി സ്പെഷൽ ബാക്ക് പാക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

യാത്രകളിൽ അരുമകളെ കൂടെ കൂട്ടാനും ഈ ബാഗുകൾ അനുയോജ്യം. തുറക്കാനും അടയ്ക്കാനും സിപ് ആണ് നൽകിയിരിക്കുക. കാഴ്ചയിൽ അഴകുള്ള വിവിധ  ഡ‍ിസൈനിലുള്ള ബാഗുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബാഗിനുള്ളിൽ ചെറിയൊരു ലീഷും ഉണ്ടാകും. കൂടാതെ വായുസഞ്ചാരത്തിനായി ആവശ്യത്തിന് ദ്വാരങ്ങളും നൽകിയിട്ടുണ്ട്.   ഓൺലൈൻ വിപണിയിൽ 700 രൂപ മുതൽ ഇത്തരം പെറ്റ്സ് ബാഗുകൾ ലഭ്യമാണ്.


English Summary: Special backpack pet bag for pets

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine