Updated on: 4 December, 2020 11:18 PM IST
കോഴിക്കോട് ജില്ലയില്‍ സ്വയം പര്യാപ്തവും സുസ്ഥിരവുമായ സംയോജിത കൃഷിയിലൂന്നിയ മാതൃക ഗ്രാമങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. കാര്‍ഷിക മേഖലയിലൂടെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം നീര്‍ത്തടങ്ങള്‍ അടിസ്ഥാനമാക്കി പതിനെട്ട് ഘടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണ് മാതൃക കാര്‍ഷിക ഗ്രാമങ്ങള്‍. ബാലുശ്ശേരി ബ്ലോക്കിലെ കോട്ടൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ 6 ,10 എന്നിവ ഉള്‍പ്പെടുന്ന കുന്നിക്കൂട്ടം, തൃക്കുറ്റിശ്ശേരി നീര്‍ത്തടമാണ് മാതൃക ഗ്രാമങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. സ്മാര്‍ട്ട് അഗ്രി വില്ലേജ് പദ്ധതിക്കനുസൃതമായ സവിശേഷതകള്‍ തെരഞ്ഞെടുക്കപ്പെട്ട നീര്‍ത്തടങ്ങള്‍ക്ക് ഉള്ളതിനാല്‍ സംയോജിത കൃഷി ഊര്‍ജിതമാക്കാനും സാധിക്കും.
 
തെരഞ്ഞെടുക്കപ്പെട്ട നീര്‍ത്തടങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍, ജീവ മാസ്റ്റര്‍ കര്‍ഷകര്‍ എന്നിവരുടെ സഹായത്തോടെ സര്‍വ്വേ നടത്തി പദ്ധതിക്കാവശ്യമായ രീതിയല്‍ സമ്പുഷ്ടമാണെന്ന് ഉറപ്പു വരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയില്‍ മുമ്പും കുടുംബശ്രീയുടെ നിരവധി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കൃഷികളും നടത്തി വരുന്നുണ്ട്. എന്നാല്‍ ഒരു പ്രത്യേക ഇടത്തില്‍ കാര്‍ഷിക ഗ്രാമമെന്ന പദ്ധതി ആദ്യമായാണ് ജില്ലയില്‍ ആരംഭിക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ പഴമയും പുതുമയും സമന്വയിപ്പിച്ച് കാര്‍ഷിക ഗ്രാമങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഓരോ മാതൃക ഗ്രാമത്തിനും ഓരോ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു പരിശീലനം നല്‍കും. ജൈവകൃഷി, മല്‍സ്യകൃഷി, ഫാം ടൂറിസം തുടങ്ങി ഇരുപതോളം അവശ്യ ഘടകങ്ങള്‍ ഓരോ ഗ്രാമത്തിലും ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പദ്ധതികളും മറ്റു വകുപ്പ് പദ്ധതികളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഈ മാതൃക കാര്‍ഷിക ഗ്രാമ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്.   
English Summary: model agriculture village by Kudumbasree
Published on: 24 June 2019, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now