Updated on: 5 July, 2023 12:19 AM IST
കാലവര്‍ഷം: ജില്ലയില്‍ 44,34,000 രൂപയുടെ നാശനഷ്ടം

കൊല്ലം: ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജൂലൈ ഒന്നു മുതല്‍ 44,34,000 രൂപയുടെ നാശനഷ്ടം (ജൂലൈ നാല് വൈകിട്ട് മൂന്ന് വരെ)കണക്കാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 17 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 6,12,000 രൂപയുടെ നഷ്ടം ഉണ്ടായി.

കൊല്ലം- 5, കരുനാഗപ്പള്ളി- 2, കൊട്ടാരക്കര- 5, കുന്നത്തൂര്‍- 1, പുനലൂര്‍- 2, പത്തനാപുരം- 2 എന്നിങ്ങനെയാണ് താലൂക്ക്തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ഇതുവരെ 102.66 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 159 കര്‍ഷകരില്‍ നിന്നായി 18.61 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 19.61 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

ഇന്ന് (ജൂലൈ 5) മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ഇന്ന് (ജൂലൈ 5) മഞ്ഞ അലര്‍ട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയും മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ വീശി അടിക്കാവുന്ന കാറ്റിനുമാണ് സാധ്യത.

541.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു

ജില്ലയില്‍ ജൂലൈ നാലിന് ലഭിച്ച കണക്ക് പ്രകാരം 541.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പരവൂരിലാണ് കൂടുതല്‍ മഴ ലഭിച്ചത് - 91.8 മില്ലിമീറ്റര്‍.

ഇത്തിക്കര, പള്ളിക്കല്‍, കല്ലട ആറുകളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണ്. ബന്ധപ്പെട്ട തഹസില്‍ദാര്‍/ പഞ്ചായത്ത് സെക്രട്ടറിമാര്‍/ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തത്സ്ഥിതി നിരീക്ഷിക്കാനും മുന്‍കരുതല്‍ എടുക്കാനും നിര്‍ദേശം റൂമില്‍ നിന്നും നല്‍കിയിട്ടുണ്ട്.

English Summary: Monsoon: Damage of Rs 44,34,000 in the district
Published on: 05 July 2023, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now