Updated on: 7 June, 2023 12:33 PM IST
Monsoon will reach India by coming 3 days says Skymet Weather Prediction Center

വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ മൺസൂൺ ഇന്ത്യയുടെ പ്രധാന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമെന്ന് രാജ്യത്തെ സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെളിപ്പെടുത്തി. മൺസൂൺ വളരെ ശക്തി കൂടിയതായിരിക്കില്ല, എന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസി സ്കൈമെറ്റ് ചൊവ്വാഴ്ച പറഞ്ഞു. 

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD) ചൊവ്വാഴ്ചത്തെ ഏറ്റവും പുതിയ മൺസൂൺ പ്രവചനത്തിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിൽ കുറച്ച് വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് സ്കൈമെറ്റ് രേഖപ്പെടുത്തി. രാജ്യത്തു, തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുകയും ഇത് പിന്നിട്, കേരള തീരത്തേക്കുള്ള കാലവർഷത്തിന്റെ മുന്നേറ്റത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ തെക്കൻ അറബിക്കടലിൽ തുടരുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ചൊവ്വാഴ്ച ശരാശരി സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്ററിൽ നിന്ന് 4.5 കിലോമീറ്ററായി വർദ്ധിച്ചതായി ഐഎംഡി (IMD) അതിന്റെ ഏറ്റവും പുതിയ പ്രവചനത്തിൽ വെളിപ്പെടുത്തി. ജൂൺ 7 ന് മൺസൂൺ ഇന്ത്യയുടെ പ്രധാന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമെന്ന് രാജ്യത്തെ സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റിന്റെ പ്രസ്താവനയ്ക്ക് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മറുപടി നൽകിയിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: MSP: ഹരിയാനയിൽ സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകരുടെ പ്രതിഷേധം

Pic Courtesy: Pexels.com

Source: Skymet Weather Prediction Center

English Summary: Monsoon will reach India by coming 3 days says Skymet Weather Prediction Center
Published on: 07 June 2023, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now