Updated on: 11 February, 2021 1:54 PM IST
ചെറുകിട നാമ കച്ചവടക്കാർ

പ്രധാനമന്ത്രി ലഘു വ്യാപാരി മൻധൻ യോജന (പധാനമന്തി കരം യോഗി മൻധൻ യോജന)

ചെറുകിട നാമ കച്ചവടക്കാർക്കായി സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ലഘു വ്യാപാരി മൻധൻ യോജന. വാർഷിക വിറ്റുവരവ് 1.5 കോടി രൂപക്ക് താഴെയുള്ള 3 കോടി ചില്ലറ വ്യാപാരികൾക്കും കടയുടമകൾക്കും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും.

ഈ സ്കീമിൽ ചേരാവുന്ന അസംഘടിത തൊഴിലാളികൾ :കടയുടമകൾ, റീട്ടെയിൽ വ്യാപരികൾ, അരിമില്ലുടമകൾ, ഓയിൽ മില്ലുടമകൾ, വർക്ഷോപ് ഉടമകൾ, കമ്മീഷൻ ഏജൻറ്റുമാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ , ചെറുകിട ഹോട്ടൽ റസ്റ്ററൻറ്റ് ഉടമകൾ, മറ്റു ചെറുകിട വ്യാപാരികൾ എന്നിവർ.

പദ്ധതികളിൽ ചേരാൻ ആവശ്യമായ രേഖകൾ

ആധാർ കാർഡ്
സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജൻധൻ അക്കൗണ്ട്
മൊബൈൽ നമ്പർ

എങ്ങനെ അപേക്ഷിക്കാം

പെൻഷൻ സ്കീമിൽ ചേരുന്നതിനായുള്ള അപേക്ഷാ ഫോറം പൊതു സേവന കേന്ദ്രത്തിൽ (സി.എസ്.സി) ലഭ്യമാണ്. കേന്ദ്രത്തിലെ ജീവനക്കാർ ആധാർ കാർഡും നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്കും പരിശോധിച്ച് ഫോറം പൂരിപ്പിക്കും.

നിങ്ങളുടെ രേഖകൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ നമ്പരിലേക്ക് ഒരു
ഒ.ടി.പി ലഭിക്കും. ഇത് നൽകുന്നതോടെ നിങ്ങളുടെ പേരിൽ ഒരു പെൻഷൻ നമ്പർ ,ക്രിയേറ്റ് ചെയ്യപ്പെടും.

ഇതിന്റെ ഒരു പ്രിൻറ് ഔട്ടും സി എസ്.സി കേന്ദ്രത്തിൽ നിന്നും ലഭിക്കും. ഇതിൽ നിങ്ങളുടെ പേര്, ഇൻഷുറൻസ് നമ്പർ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉണ്ടാകും. സ്കിമിലെ ആദ്യത്തെ അടവ് പണമായി തന്നെ നൽകണം. പിന്നീട് ഇത് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും മാസം തോറും ഡെബിറ്റ് ചെയ്യപ്പെടും.
പെൻഷൻ നമ്പർ ഉപയോഗിച്ച് വിശദാംശങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം,
നിങ്ങളുടെ അടുത്തുള്ള കോമൺ സർവീസ് സെൻറ്റർ അറിയാൻ ഇപിഎഫിന്റെ വെബ്സൈറ്റ് https://www.epfindia.gov.in , https://jeevanpramaan.gov.in/locatecentrehttps://locator.cccloud.in സന്ദർശിച്ചാൽ മതി.

അതുമല്ലെങ്കിൽ, എൽഐസി, ഇഎസ്ഐ, ഇപിഎഫ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലേബർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും അറിയാം, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോറത്തിനൊപ്പം ബാങ്കിൽനിന്ന് നിലവിൽ ഇടവകളിൽ പിൻവലിക്കുന്നതിനുള്ള ഓട്ടോ ഡെബിറ്റ് ഫോം നൽകണം. ഈ രണ്ടു ഫോമുകളും അവിടെ നിന്ന് ലഭിക്കും. ആധാർ കാർഡിലും ബാങ്ക് അക്കൗണ്ടിലുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോറം പൂരിപ്പിക്കേണ്ടത് .
സ്കീമിൽ ഓൺ ലൈനായി അപേക്ഷിക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും https:/maandhan.in, https://labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

അടക്കേണ്ട വിഹിതം: പ്രായത്തിനനുസരിച്ചാണ് അടക്കേണ്ട തുക നിശ്ചയിക്കുന്നത്. ഒരിക്കൽ നിശ്ചയിച്ച തുകയാണ് 60 വയസ്സു വരെ അടക്കേണ്ടത്. ആദ്യത്തെ ഗഡു പണമായി നൽക്കണം. തുടർന്നുള്ള മാസങ്ങളിലെ വിഹിതം ബാങ്ക് അക്കൗണ്ടിൽ നിന്ന് എടുത്തു കൊള്ളും. പ്രതിമാസം 55 മുതൽ 20 രൂപ വരെ ഗുണഭോക്താവിന് നിക്ഷേപിക്കാം. ഇതേ തുക തന്നെ കേന്ദ്രസർക്കാരും പദ്ധതിയിലേക്ക് നിക്ഷേപിക്കും.

പദ്ധതിയിലേക്ക് തുക നിക്ഷേപിക്കുന്നതിലുടെ ഉപഭോക്താവിന്റെ ആശ്രിതർക്കും പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.

പെൻഷൻ സിം കാർഡ്: എൻറോൾമെൻറ് നടപടികൾ പൂർത്തിയായാൽ ഉദ്യോഗസ്ഥർ നിങ്ങടെ പെൻഷൻ നമ്പർ ഉൾപ്പെടുന്ന ഒരു പെൻഷൻ സ്കിം കാർഡ് നൽകും. അതിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ, പെൻഷൻ മുടങ്ങിയ തിയതി, പതിമാസ പെൻഷൻ അടവ് തുക, പെൻഷൻ അക്കൗണ്ട് നമ്പർ എന്നിവയുണ്ടാകും.

പെൻഷൻ ലഭിക്കുന്നത് എപ്പോൾ; പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുന്ന ആ സമയം മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും.

മരണം സംഭവിച്ചാൽ; നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് (80 വയസിനു മുൻപ്) കർഷകന് മരണം സംഭവിക്കുകയാണെങ്കിൽ അവശേഷിക്കുന്ന കാലം കർഷകന്റെ ഭാര്യക്ക്
പദ്ധതിയിലേക്കുള്ള സംഭാവന തുടരാവുന്നതാണ്. പദ്ധതി തുടരാൻ താത്പര്യമില്ലാത്ത പക്ഷം അതു വരെയുള്ള തുകയും ഒപ്പം പലിശയും ഭാര്യക്ക് കൈപ്പറ്റാം, പങ്കാളിയുടെ അഭാവത്തിൽ, പലിശയ്ക്കൊപ്പം മൊത്തം സംഭാവനയും നോമിനിക്ക് കൈമാറുന്നതാണ്.

നിക്ഷേപ കാലാവധി പൂർത്തിയായ ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും, ലൈഫ് ഇൻഷുറൻസ് കോർപറേഷനാണ് പെൻഷൻ
വിതരണത്തിൻറെ ചുമതല.

കാലാവധി പൂർത്തിയാകും മുമ്പ് വരിക്കാരൻ മരിച്ചാൽ ഭാര്യക്ക് പദ്ധതിയിൽ തുടരാൻ അടുത്തുള്ള കോമൺ സർവീസ് സെൻറ്ററിൽ ആണ് ബന്ധപ്പെടേണ്ടത്.
നിക്ഷേപം അവസാനിപ്പിച്ചാൽ/ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പദ്ധതിയിൽ ചേർന്ന് 10 വർഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കിൽ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തു വർഷം കഴിഞ്ഞാ, അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും.

കുടിശ്ശിക വന്നാൽ സ്ഥിരമായി സംഭാവന ചെയ്യുന്നതിൽ തടസ്സമുണ്ടായാൽ നിശ്ചിത പലിശ സഹിതം കുടിശ്ശിക അടച്ചു കൊണ്ട് സംഭാവന ക്രമപ്പെടുത്താവുന്നതാണ്. ഇതിനായി
എൽഐസി, ബാങ്കുകൾ, സർക്കാരിന്റെ ഉചിതമായ പരാതി പരിഹാര സംവിധാനം എന്നിവയുടെ സഹായം ലഭിക്കും.

പദ്ധതിയുടെ നിരീക്ഷണം, അവലോകനം, ഭേദഗതി എന്നിവയ്ക്കായി സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.

English Summary: Monthly pension upto 3000 for small scale shops
Published on: 11 February 2021, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now