1. News

പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) 2019 ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം?

യോഗ്യരായവർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പട്ടികയിൽ തങ്ങളുടെ പേര് താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്: ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഘട്ടം 2: “ഗുണഭോക്താവിനെ തിരയുക” ക്ലിക്ക് ചെയ്യുക.

K B Bainda
ആധാർ നമ്പർ എന്‍റർ ചെയ്യുക.
ആധാർ നമ്പർ എന്‍റർ ചെയ്യുക.


മഹാത്മാ ഗാന്ധിയുടെ 150th ജന്മദിനമായ 31 മാർച്ച് 2022 -ന് "എല്ലാവർക്കും വീട്" എന്ന ലക്ഷ്യം നിറവേറ്റാനാണ് പ്രധാൻ മന്ത്രി ആവാസ് യോജന തുടങ്ങിയത്. .പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ (PMAY-G) മുമ്പ് അറിയപ്പെട്ടിരുന്നത് ഇന്ദിര ആവാസ് യോജന എന്നാണ്. 2016 -ലാണ് പുനർനാമകരണം ചെയ്തത്. ഇന്ത്യയിലെ മുഴുവൻ ഗ്രാമീണ മേഖലയിലും മിതമായ നിരക്കിൽ വീടിന്‍റെ ലഭ്യത പ്രോത്സാഹിപ്പിക്കലാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. ഇത് പ്രവർത്തിക്കുന്ന മേഖലകളുടെ അടിസ്ഥാനത്തിൽ പദ്ധതി രണ്ട് തരമുണ്ട് - അർബൻ, ഗ്രാമീൺ എന്നിങ്ങനെ. സാമ്പത്തിക ദുര്‍ബല വിഭാഗം (EWS)/താഴ്ന്ന വരുമാന വിഭാഗം(LIG) എന്നിവർക്ക് അക്വിസിഷന്‍, വീടിന്‍റെ നിര്‍മ്മാണം എന്നിവയ്ക്കായി പലിശ സബ്‌സിഡി നൽകുന്നതാണ്. പുതിയ നിർമ്മാണം, മുറികൾ, അടുക്കള, ടോയ്‌ലെറ്റ് എന്നിവ ചേർക്കുന്നതിനുമായി ലഭ്യമാക്കുന്ന ഹോം ലോണിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ലഭിക്കുന്നതാണ്.പലിശ സബ്സിഡി ആനുകൂല്യം പ്രിന്‍സിപ്പല്‍ ഔട്ട്സ്റ്റാന്‍ഡിംഗിന് മുന്‍കൂറായുള്ളതായിരിക്കും.
ഈ സ്കീമിന് കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ പ്രകാരമുള്ള വരുമാന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വിധേയമാണ് ലഭ്യതയും പലിശ സബ്സിഡി തുകയും. ഏപ്രിൽ 2019 മാർച്ച് 2022 -ന് ഇടയിൽ ശേഷിക്കുന്ന നഗരങ്ങളും പൂർത്തിയാക്കണം.Availability and interest subsidy amount are subject to income criteria as per the various categories under this scheme. The remaining cities must be completed between April 2019 and March 2022.

മൂന്ന് മുതൽ 6.5 %വരെ പലിശ സബ്‌സിഡി
മൂന്ന് മുതൽ 6.5 %വരെ പലിശ സബ്‌സിഡി


ഗുണഭോക്താവ്

ഒരു ഗുണഭോക്തൃ കുടുംബത്തിൽ ഭർത്താവ്, ഭാര്യ, അവിവാഹിതരായ ആണ്‍ മക്കൾ, കൂടാതെ / അല്ലെങ്കിൽ അവിവാഹിതരായ പെൺമക്കള്‍ ഉണ്ടായിരിക്കും.
പ്രായപൂര്‍ത്തിയായ സമ്പാദിക്കുന്ന ഒരു അംഗത്തെ (വൈവാഹിക അവസ്ഥ കണക്കിലെടുക്കാതെ) ഒരു പ്രത്യേക കുടുംബമായി കണക്കാക്കാവുന്നതാണ്
വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണ് വായ്‌പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു അപേക്ഷിക്കാം. ആദ്യമായി വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്കെ ലഭിക്കൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ മൂന്ന് മുതൽ 6.5 %വരെ പലിശ സബ്‌സിഡി നൽകുന്നത്.

പ്രധാൻ മന്ത്രി ആവാസ് യോജന യോഗ്യതയുള്ളർ ആരൊക്കെ?


1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS) – രൂ. 3 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ.


2. താഴ്ന്ന വരുമാനമുള്ള വിഭാഗം (LIG) – രൂ. 3 ലക്ഷത്തിനും രൂ. 6 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾ.


3. മിഡിൽ ഇൻകം ഗ്രൂപ്പ് I (MIG I) – രൂ. 6 ലക്ഷത്തിനും. 12 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾ.


4. മിഡിൽ ഇൻകം ഗ്രൂപ്പ് II (MIG II) – രൂ. 6 ലക്ഷത്തിനും രൂ. 12 ലക്ഷത്തിനും ഇടയിലുള്ള വാർഷിക വരുമാനമുള്ള കുടുംബങ്ങൾ.


5. സ്ത്രീകൾ EWS, LIG വിഭാഗത്തിലുള്ളവർ.


6. പട്ടിക ജാതി (SC), പട്ടിക വർഗം (ST), മറ്റ് പിന്നാക്ക വിഭാഗം(OBC).


7. സ്വന്തമായി വീടില്ലാത്തവർക്ക് /സംസ്ഥാന, കേന്ദ്ര ഗവൺമെന്‍റുകളുടെ മറ്റ് ഒരു ഹൗസിംഗ് സ്കീം നേട്ടങ്ങളും മുൻപ് കിട്ടാത്തവർക്ക്

മുമ്പ് അറിയപ്പെട്ടിരുന്നത് ഇന്ദിര ആവാസ് യോജന എന്നാണ്.
മുമ്പ് അറിയപ്പെട്ടിരുന്നത് ഇന്ദിര ആവാസ് യോജന എന്നാണ്.


PMAY 2019 ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം?


യോഗ്യരായവർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പട്ടികയിൽ തങ്ങളുടെ പേര് താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്:

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: “ഗുണഭോക്താവിനെ തിരയുക” ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ആധാർ നമ്പർ എന്‍റർ ചെയ്യുക.
ഘട്ടം 4: “കാണുക” ക്ലിക്ക് ചെയ്യുക.

നിലവിൽ ഹോം ലോൺ എടുത്തവർക്ക് പ്രധാൻ മന്ത്രി യോജന ലഭ്യമാണോ?

നിലവിൽ ഹോം ലോൺ എടുത്തവർ മതിയായ യോഗ്യതാ മാനദണ്ഡം പാലിക്കുകയാണെങ്കിൽ ഈ സ്കീമിന് കീഴിൽ യോഗ്യരാണ്.

മിതമായ നിരക്കിൽ വീടുകൾ നൽകുന്നതിൽ പ്രധാൻ മന്ത്രി യോജന പ്രമുഖ പങ്ക് വഹിക്കുന്നു. സാമ്പത്തിക സ്ഥിരത കണക്കിലെടുക്കാതെ എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഭവനം ലഭ്യമാക്കുന്നത് മാത്രമല്ല, റിയൽ എസ്റ്റേറ്റ് മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. RERA ഉൾപ്പെടുത്തുന്നതിലൂടെ ഈ സ്കീം രാജ്യത്തുടനീളം 6.07 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പി.എം ആവാസ് യോജന: വീട് വാങ്ങുന്നതിനായി 2.5 ലക്ഷം രൂപയുടെ സബ്‌സിഡി: അപേക്ഷകൾ അയക്കേണ്ട വിധം 

#Housingloan #PMAY #Loanforall #Rural #Urban #Agri 

English Summary: How to check your name in Pradhan Mantri Awas Yojana (PMAY) 2019 Beneficiary List?-KJKBBOCT1920

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds