Updated on: 29 December, 2023 11:51 PM IST
നേര്യമംഗലം ഫാമിന്റെ വികസനത്തിന് കൂടുതൽ പദ്ധതികൾ ഒരുക്കും

എറണാകുളം: നേര്യമംഗലം ഫാമിന്റെ വികസനത്തിന് കുടുതൽ പദ്ധതികൾ ഒരുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഫാം ടൂറിസത്തിന്റെ ആദ്യപടിയായി  നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫാം കവാടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഫാമിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ബോട്ട് ജെട്ടി, ട്രെഞ്ച്, കഫെറ്റീരിയ, റെസ്റ്റോറന്റ്, എക്കോ ഷോപ്പ് തുടങ്ങിയ വികസന പദ്ധതികളുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാം ടൂറിസം കേന്ദ്രമായി നേര്യമംഗലം ഫാം മാറുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കവാടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ്, കോതമംഗലം ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  കെ.കെ. ദാനി, ഷൈനി ജോര്‍ജ്ജ്, 

ലിസി അലക്‌സ്, മനോജ് മൂത്തേടന്‍, ഷാന്റി എബ്രഹാം, അനിത ടീച്ചര്‍,  റഷീദ സലീം, ഷൈമി വർഗീസ്,  മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.കെ. ശിവന്‍, പ്രിന്‍സില്‍ കൃഷി ഓഫീസര്‍ (ഇൻ ചാർജ്) സഞ്ചു  സൂസന്‍ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ഫാം സൂപ്രണ്ട് സൂസന്‍ ലി തോമസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ  പി.റ്റി. ബെന്നി, സൈജന്റ് ചാക്കോ, ഫാം കൗണ്‍സില്‍ മെമ്പര്‍മാരായ പി.എം. ശിവന്‍,  എം.വി. യാക്കോബ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: More plans will be prepared for the development of Neriyamangalam Farm:
Published on: 29 December 2023, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now