Updated on: 4 December, 2020 11:18 PM IST

ഫിഷറീസ്-തുറമുഖ വകുപ്പ് ഫിഷറീസ്-തുറമുഖ വകുപ്പ് സംസ്ഥാനത്ത്‌ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന്  അനുമതി നല്‍കി. 45 അടി വരെയുള്ള ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നു മുതല്‍ അനുമതി നല്‍കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. നമ്പർ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക.

 45 അടി മുതലുള്ള വള്ളങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തിങ്കളാഴ്ച മുതലാണ് അനുമതി. കേരള റജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ക്ക് 10 തൊഴിലാളികളെ നിയോഗിക്കാം. 32 മുതല്‍ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളില്‍ പരമാവധി ഏഴു മത്സ്യതൊഴിലാളികള്‍ മാത്രമേ പാടുള്ളൂ. രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നുമുതല്‍ ചെറിയ വള്ളങ്ങള്‍ക്കും നാലാം തിയതി മുതല്‍ വലിയ ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി നല്‍കുക.

 

റജിസ്‌ട്രേഷന്‍ നമ്പർ  ഒറ്റ, ഇരട്ട അക്കത്തിൽ  പെട്ട നമ്പർ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം 

 റജിസ്‌ട്രേഷന്‍ നമ്പർ  ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

 റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്പരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. റിംഗ് സീനര്‍ ബോട്ടുകളില്‍ പരമാവധി 20 മത്സ്യത്തൊഴിലാളികള്‍ മാത്രമേ പാടുള്ളൂവെന്നും പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരമ്ബരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കിയിരുന്നത്.

English Summary: motor engine boats permit to run
Published on: 01 May 2020, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now