Updated on: 26 March, 2022 11:15 AM IST
MSME Clinic for Industrial Development: Inaugurated by Minister P Rajeev

സംസ്ഥാന സർക്കാർ എംഎസ്എംഇകളുടെ വളർച്ചയ്ക്ക് ആവശ്യമായ മികച്ച അന്തരീക്ഷം വികസിപ്പിക്കുകയാണ്. വ്യവസായ രംഗത്തെ പുരോഗതിയാണ് സർക്കാരിൻറെ ഉദ്ദേശ്യം. ഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ കേരള ബ്രാൻഡ് ശക്തിപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിങ്ങിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഈ കോവിഡ് കാലത്ത് പുതിയതായി 12,000 എംഎസ്എംഇകൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി.

ഒരുലക്ഷം സംരംഭങ്ങൾ 2022–23 വർഷത്തിൽ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംരംഭക വർഷം  പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുഖ്യമന്ത്രി വിശദമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തും. എല്ലാ വകുപ്പുകളും ചേർന്നുള്ള ശ്രമമാണ് നടത്തുക. പൊതുമേഖലാ സ്ഥാപന മേധാവികളുമായും തൊഴിലാളി യൂണിയനുകളുമായും ചർച്ച നടത്തും.

ബന്ധപ്പെട്ട വാർത്തകൾ: ഒരു ലക്ഷം സംരംഭങ്ങൾ; പ്രവാസികൾക്ക് പ്രത്യേക വായ്പ

സംരംഭകരുടെ സംശയമകറ്റാനും പ്രശ്നപരിഹാരത്തിനും ഉപദേശങ്ങൾ നൽകാനുമായി എംഎസ്എംഇ ക്ലിനിക്കുകൾ തുടങ്ങി. വ്യവസായമന്ത്രി പി രാജീവ് ഓൺലൈനായി പദ്ധതി ഉദ്ഘാടനംചെയ്‌തു. പദ്ധതിയിൽ എല്ലാ ജില്ലയിലും വിദഗ്ധരുടെ പാനലും തയ്യാറാക്കി. ഇതിലൂടെ സംരംഭങ്ങൾക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കും. വിദഗ്ധരുടെ സേവനം സംരംഭകർക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ എംഎസ്എംഇ ക്ലിനിക്കുകൾ തുറന്നത്. ലൈസന്‍സിങ്, മാര്‍ക്കറ്റിങ്, ഫൈനാന്‍സിംഗ്, എക്‌സ്‌പോര്‍ട്ടിങ്, ബാങ്കിങ്, ജി എസ് ടി, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും ക്ലിനിക്ക് വഴി സഹായമെത്തും. ബുദ്ധിമുട്ടുകള്‍ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഇതിലേക്കായി വിവിധ മേഖലകളില്‍ വിഷയ വിദഗ്ധരായവരെ ക്ലിനിക്കിൽ എംപാനല്‍ ചെയ്തിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കുകയെന്ന ആശയമാണ് എം എസ് എം ഇ ക്ലിനിക്ക് എന്ന ആശയത്തിന്റെ അടിസ്ഥാന തത്വമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ സംരംഭകര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാന്‍ എം എസ് എം ഇ ക്ലിനിക്കിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് അധ്യക്ഷനായിരുന്നു. കൂടാതെ കെ എസ് എസ് ഐ എ, സി ഐ ഐ, ഫിക്കി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. എല്ലാ ജില്ലകളിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം എസ് എം ഇ ക്ലിനിക്കിനായി എംപാനല്‍ ചെയ്യപ്പെട്ട വിഷയ വിദഗ്ധരും ചടങ്ങിന്റെ ഭാഗമായി.

English Summary: MSME Clinic for Industrial Development: Inaugurated by Minister P Rajeev
Published on: 26 March 2022, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now