Updated on: 4 December, 2020 11:18 PM IST

കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ  മുംബൈയിലെ നാസിക്ക് അടച്ചു.ഇത് മൂലം  രാജ്യത്ത് ഉള്ളി വില കൂടാന്‍ സാധ്യത. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധരായത്. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ കൂടിയാണ് മാര്‍ക്കറ്റ് അടച്ചത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളലേക്ക് ഉള്ളി എത്തുന്ന പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് നാസിക്ക്. നാസിക് അടച്ചതോടെ ഇത് രാജ്യത്തുടനീളമുള്ള ഉള്ളി വിതരണത്തെ തടസ്സപ്പെടുത്തും.ദിനംപ്രതി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരമാണ് ഇവിടെ നടക്കുന്നത്. മാര്‍ക്കറ്റിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനമുണ്ടാകുന്നത് തടയുന്നതിനായി നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല

English Summary: Mumbai's Nasik market closed due to covid 19 spread
Published on: 09 May 2020, 01:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now