FSSAI രജിസ്ട്രേഷൻ/ലൈസൻസ് ഇനി പുതിയ സംവിധാനത്തിൽ !
ഇന്ത്യയൊട്ടാകെ FSSAI യുടെ FLRS എന്ന ഓൺലൈൻ (https://foodlicensing.fssai.gov.in) സംവിധാനത്തിൽ നിന്നും FoSCOS (Food Saftey Compliance System) എന്ന പരിഷ്കരിച്ചതും സങ്കീർണത കുറഞ്ഞതുമായ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്.
Food safety license in new format - FOSCOS
21.10.2020 മുതൽ FLRS ലൂടെ FSSAI ലൈസൻസ്/ രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയില്ല. FoSCOS പ്രവർത്തനസജ്ജമാണെന്ന ഔദ്യോഗിക അറിയിപ്പ് വന്നതിനുശേഷം മാത്രമേ അക്ഷയാ സെന്ററുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുള്ളൂ.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യ വ്യാപാരികളും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നേടിയിരിക്കേണ്ടത് നിർബന്ധമാണ്. ലൈസൻസ് / രജിസ്ട്രേഷൻ നേടുന്നതിനായി വ്യാജസൈറ്റുകൾ വഴി പണമടച്ച് വഞ്ചിതരാവാതിരിക്കുക.
നിലവിൽ അപേക്ഷകൾ തിരുത്തുന്നതിനായി തിരികെ ലഭ്യമായവർ എത്രയും വേഗത്തിൽ തന്നെ തിരുത്തലുകൾ വരുത്തി അയക്കേണ്ടതാണ്.
നിലവിൽ ലൈസൻസ് / രജിസ്ട്രേഷൻ കൈവശമുള്ള സംരംഭകരുടെ വിവരങ്ങൾ എല്ലാം തന്നെ FoSCOSലേക്ക് സ്വമേധയാ പോർട്ട് ചെയ്യപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഡോ : വിഷ്ണു എസ് ഷാജി 89433 46563
മീൻ കുഞ്ഞുങ്ങളെ വളർത്തുന്നവർ ഇനി ലൈസൻസ് എടുക്കണം.
ഫാം തുടങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ അറിയാം ഫാം ലൈസൻസിനെക്കുറിച്ച്
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം; ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം