Updated on: 4 December, 2020 11:20 PM IST
രണ്ടു മിനിറ്റിനുള്ളിൽ തന്നെ ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാകും എന്ന് കമ്പനി അധികൃതർ പറയുന്നു.


സ്വർണ്ണാഭരങ്ങൾക്കു ഇൻഷുറൻസുമായി മുത്തൂറ്റ് ഫിനാൻസ് . ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി ചേർന്നാണ് പദ്ധതി. മുത്തൂറ്റ് ഗോൾഡ് ഷീൽഡ് എന്ന പദ്ധതിയാണ് മുത്തൂറ്റ് ഫിനാൻസ് അവതരിപ്പിച്ചിരിക്കുന്നത്. ലോയൽറ്റി സേവനമാണ് ഇത് നൽകുന്നത്. Muthoot Finance with insurance for gold jewelery. The scheme is in association with Bajaj Alliance General Insurance. Muthoot Finance has launched Muthoot Gold Shield. It is provided by Loyalty Service. സ്വർണ്ണ പണയ വായ്‌പ എടുക്കുന്ന ഉപഭോക്താക്കൾക്കാണ് സേവനം നൽകുന്നത്. മോഷണം, ഭവന ഭേദനം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി പതിമൂന്നോളം സാഹചര്യങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് ഇൻഷുറൻസ് സൗകര്യങ്ങൾ ലഭ്യമാണ്. കുറഞ്ഞ പ്രീമിയും നിരക്കിലാണ് ഇൻഷുറൻസ് സൗകര്യം ലഭ്യമാക്കുക എന്ന് മുത്തൂറ്റ് ഫിനാൻസ് അധികൃതർ വ്യക്തമാക്കി. പ്രത്യേക രേഖകൾ ആവശ്യമില്ല. രണ്ടു മിനിറ്റിനുള്ളിൽ തന്നെ ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാകും എന്ന് കമ്പനി അധികൃതർ പറയുന്നു. പ്രമുഖ സ്വർണ്ണ പണയ വായ്‌പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് അവതരിപ്പിക്കന്നതെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സാധാരണയായി ജനറൽ ഇൻഷുറൻസ് കമ്പനികൾ വീട്ടിലെ ഉപകരണങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തു- ന്നതിനൊപ്പം  സ്വർണ്ണത്തിനും സ്വർണ്ണത്തിനും പരിരക്ഷ നൽകാറുണ്ട്. ഹോം ഇൻഷുറൻസിൽ  സ്വർണ്ണത്തിനും ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തുന്ന പോളിസികളുണ്ട്. എന്നാൽ മൊത്തം ഹോം ഇഷുറൻസ് പോളിസിയുടെ 15% വരെ മാത്രമാണ് ചില പോളിസികളിൽ സ്വർണ്ണം കവർ ചെയ്തിരിക്കുന്നത്. എന്നാൽ മുത്തൂറ്റ് ഷീൽഡ് പോളിസിക്ക് കീഴിൽ സ്വർണ്ണാഭരങ്ങൾ പൂർണ്ണമായി കവർ ചെയ്യപ്പെടും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബർ കർഷകർക്ക് നബാർഡ് വഴി വായ്പ

English Summary: Muthoot Gold Shield - Insurance cover for gold jewelery
Published on: 27 November 2020, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now