Updated on: 4 December, 2020 11:18 PM IST

മുട്ടം പഞ്ചായത്തിനെ സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാക്കി മാറ്റുന്നു.ദേശീയ ആയുഷ് മിഷന്‍, ജില്ല ഭാരതീയ ചികിത്സ വകുപ്പ്, മുട്ടം പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയോടനുബന്ധിച്ചാണിത്. മുട്ടം പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറികളുടെ ഉപഭോഗവും ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാനും സമ്പൂര്‍ണ കറിവേപ്പുഗ്രാമം പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിന്‍ തൈ നട്ടുപിടിപ്പിക്കും. ആദ്യഘട്ടം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 150 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പരിപാലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വളവും മറ്റു സാമഗ്രികളും നല്‍കും.

മുട്ടം സി ഡി എസ് ഹാളില്‍ നടന്ന പരിപാടി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കറിവേപ്പ് തൈ വിതരണം ചെയ്തു.

English Summary: Muttam panchayat to become fully curry leaf panchayat
Published on: 30 July 2019, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now