Updated on: 7 February, 2021 7:53 PM IST
വ്യക്തികളെ തിരഞ്ഞെടുത്തതിനു ശേഷം പരമ്പരാഗത തൊഴിലുകൾ ഈ കടമുറികളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

പറവൂർ: പരമ്പരാഗത തൊഴിലാളികൾക്കും തൊഴിൽമേഖലകൾ പ്രോത്സാഹനവുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി.

പാരമ്പര്യ തൊഴിൽ മേഖല പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക പദ്ധതിയുടെ കീഴിൽ പറവൂർ പാലിയം നടയിൽ ഒമ്പത് കട മുറികളാണ് പുനർനിർമിച്ചിട്ടുള്ളത്.

ഈ കട മുറികൾ അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് നൽകും.

പരമ്പരാഗത തൊഴിലുകളായ കൈത്തറി, പപ്പട നിർമ്മാണം, കൊല്ലപ്പണി, ശില്പ നിർമ്മാണം, സ്വർണ്ണപ്പണി, കളിമൺപാത്ര നിർമ്മാണം, തഴപ്പായ നെയ്ത്ത്, മരപ്പണി, മൂശാരിപ്പണി എന്നീ തൊഴിലുകൾക്കാണ് കടമുറികൾ അനുവദിച്ചിട്ടുള്ളത്. വ്യക്തികളെ തിരഞ്ഞെടുത്തതിനു ശേഷം പരമ്പരാഗത തൊഴിലുകൾ ഈ കടമുറികളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

കടമുറികൾ സ്വകാര്യവ്യക്തികൾക്ക് നൽകുന്നതിന്റെ ഭാഗമായി പാലിയം പാലസിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ഓഫീസിൽ പ്രാരംഭ യോഗം സംഘടിപ്പിച്ചു.

ലോകത്തിനു മുന്നിൽ പരമ്പരാഗത കൈത്തൊഴിൽ മേഖലയെയും ആ തൊഴിലാളി സമൂഹത്തെയും അനാവരണം ചെയ്യുന്ന ഒരു വേദിയായി മുസിരിസ് പ്രവർത്തിക്കുക യാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ്‌ ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു. യോഗത്തിൽ പാലിയം ട്രസ്റ്റ്‌ മാനേജർ ശ്രീകൃഷ്ണ ബാലൻ, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർ കെ ബി നിമ്മി എന്നിവർ സംസാരിച്ചു.

English Summary: Muziris Heritage Project with promotion of traditional employment sector
Published on: 07 February 2021, 07:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now