Updated on: 31 July, 2023 9:21 PM IST
ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് കുരുന്നുകൾ; കാണാൻ എംഎൽഎയും

തൃശ്ശൂർ: കയ്പമംഗലം നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഭാഗമായ തളിർ ഗ്രൂപ്പ് ഔഷധ സസ്യങ്ങളെയും ഔഷധ കഞ്ഞിയേയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന നാട്ടുപച്ച എന്ന പരിപാടി സംഘടിപ്പിച്ചു. അക്ഷര കൈരളിയുടെ ഭാഗമായ തളിർ ഗ്രൂപ്പാണ് വേക്കോട് ജി എഫ് എൽ പി സ്കൂളിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ പാഠഭാഗത്തെ ആസ്പദമാക്കി പരിപാടി സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ നിർബന്ധമായും നട്ടുപിടിപ്പിക്കാം ഈ അഞ്ച് ഔഷധ സസ്യങ്ങൾ

ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും ഔഷധക്കഞ്ഞി വിതരണവും കാണാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയും എത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഏറെ ആവേശകരമായി. പാഠഭാഗങ്ങൾക്കപ്പുറം കുട്ടികൾക്ക് ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞും അടുത്തറിഞ്ഞും കാണാൻ കഴിയുന്ന അവസരങ്ങളെ സൃഷ്ടിച്ച അധ്യാപകരും തളിർ ഗ്രൂപ്പും ഏറെ മാതൃകയാണെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

പ്രധാന അധ്യാപിക വി എസ് ശ്രീജ, അധ്യാപികമാരായ കെ എസ് ദിവ്യ, കെ എ അനീഷ, സി എം നിമ്മി, കെ ആർ സുരഭി, കെ യു കൃഷ്ണവേണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് അൻസിൽ പുനിലത്ത് തളിർ ഗ്രൂപ്പ് കോഡിനേറ്റർ ഷാലി പി ദാസ് തുടങ്ങിയവർ പങ്കെടുത്തു.

Thrissur: Thalir Group, a part of Kaypamangalam Constituency Public Education Protection Committee, organized a program called "Naattupacha" to introduce medicinal plants and medicinal porridge to children. Thalir Group, a part of Akshara Kairali, organized the program based on the lessons of classes 3, 4 and 5 at GFLP School, Waykot.

English Summary: ``Naattupacha'' program organized to introduce medicinal plants to children
Published on: 31 July 2023, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now