Updated on: 7 May, 2023 10:02 PM IST
ദേശീയപാത നിർമ്മാണം: തീരദേശ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തീരദേശ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മൂടിപ്പോയ തോടുകൾ ഉടൻ നവീകരിക്കും. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. മഴ കനക്കുന്നതോടെ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാധ്യത എൻ കെ അക്ബർ എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടരുടെ  നേതൃത്വത്തിൽ എംഎൽഎമാരുടെ യോഗം ചേരാനും തീരുമാനിച്ചു. സർക്കാർ വകുപ്പുകളുടെ കേസുകൾ വിളിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കൃത്യമായ മോണിറ്ററിംഗ് നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു. മുതുവറ കനാൽ കേസിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

പരമ്പരാഗത തൊഴിലാളികളെ ഉപയോഗിച്ച് കനോലി കനാലിലെ ചെളി വാരുന്നതിന് എൻഒസി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ടൈസൺ മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ജല ഗുണനിലവാര ലാബുകളുടെ  പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുനാമി കോളനിയിൽ അനധികൃതമായി കുടിയേറി താമസിക്കുന്നവരെ ഒഴിവാക്കുന്ന നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് എൻ കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു.

ജില്ലയിൽ സർക്കാരിൻറെ വിവിധ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്ന അക്രഡിറ്റ് ഏജൻസികൾ സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കാനും യോഗം നിർദ്ദേശം നൽകി. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ജിയോ ബാഗ് വെക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു. ജില്ലയിലെ ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയെ ചുമതലപ്പെടുത്തി. അവണൂർ ക്രിമറ്റോറിയം പണിയുന്നതിന് എൻഒസി ഒരാഴ്ചയ്ക്കകം ലഭ്യമാക്കുന്ന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ മാരായ എൻ കെ അക്ബർ, ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിളളി, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, എഡിഎം ടി മുരളി, ബെന്നി ബഹന്നാൻ എംപിയുടെ പ്രതിനിധി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയർ പങ്കെടുത്തു.

English Summary: National highway constr: Steps be taken to avoid waterlogging in coastal areas
Published on: 07 May 2023, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now