Updated on: 4 December, 2021 7:12 PM IST
National Housing Bank Recruitment 2021: Apply for Manager posts

നാഷണൽ ഹൗസിംഗ് ബാങ്കിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ഉൾപ്പടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ.  ഓൺലൈനായി അപേക്ഷിക്കാൻ നാഷണൽ ഹൗസിംഗ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nhb.org.in സന്ദർശിക്കുക. ഡിസംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമാണ് യോഗ്യതയെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കുണ്ടായാൽ മതി. ഫലത്തിനായി കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 32 വയസും റീജിയണൽ മാനേജർ തസ്തികയിലേക്ക് 45 വയസുമാണ് ഉയർന്ന പ്രായപരിധി.

അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. Opportunities@NHB എന്ന ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുടർന്ന് CURRENT VACANCIES ൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ കാണുന്ന Recruitment of Officers in Various Scales – 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഏത് തസ്തികയിലേക്കണോ അപേക്ഷിക്കാൻ ഉദേശിക്കുന്നത് അതിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്ത് submit നൽകുക. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചതിന് ശേഷം കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.

ശമ്പളം

സ്കെയിൽ 4- 1,26,954 രൂപ

സ്കെയിൽ 2- 79,621 രൂപ

സ്കെയിൽ 1- 60,056

എന്നിങ്ങനെയാണ് വിവിധ തസ്തികകളിലേക്കുള്ള ശമ്പള സ്കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ബാങ്ക് നൽകും.

പരീക്ഷ

200 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ, 30 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ എന്നിവയാണുണ്ടാവുക. ഓൺലൈനായാണ് പരീക്ഷ. 3 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഒബ്ജക്ടീവ് പരീക്ഷ. ഓരോ സെഷനും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടാവും. റീസണിംഗ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവെയർനെസ് ആൻഡ് കംപ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ലാങ്ക്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ സെക്ഷനുകളാണുള്ളത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക.

ബഹ്റിൻ ആശുപത്രിയിലെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു

English Summary: National Housing Bank Recruitment 2021: Apply for Manager posts
Published on: 04 December 2021, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now