Updated on: 1 May, 2023 9:36 PM IST
നവകേരളം വൃത്തിയുള്ള കേരളം: കുടുംബശ്രീ ഗ്രീൻ അംബാസിഡർമാർക്ക് പരിശീലനം നൽകി

എറണാകുളം: നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ ഗ്രീൻ അംബാസിഡർമാർക്ക്‌ പരിശീലനം സംഘടിപ്പിച്ചു. കളമശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രുപ്പ് ചർച്ചകളും അവതരണവും നടന്നു.

ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹ/സ്ഥാപന സന്ദർശനങ്ങൾ,  സന്ദർശ വേളയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ, തുടർ പ്രവർത്തനങ്ങൾ, പ്രാദേശിക ക്യാമ്പയിനുകൾ എന്നി വിഷയങ്ങളിൽ ചർച്ചയും അവതരണവും നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: നവകേരളം പച്ചത്തുരുത്ത്: സംസ്ഥാന തല നടീൽ ഉദ്ഘാടനം ജൂൺ അഞ്ചിന് മുഴക്കുന്നിൽ മുഖ്യമന്തി നിർവ്വഹിക്കും

നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിലൂടെ നാല് ഘട്ടങ്ങളിലായി 2025 ആകുമ്പോൾ കേരളത്തെ മാലിന്യ രഹിത സംസ്ഥാനമാക്കി മാറ്റാനാണ്  ലക്ഷ്യമിടുന്നത്.

ജൂൺ അഞ്ചു വരെയുള്ള ഘട്ടത്തിൽ  വിപുലമായ ക്യാമ്പയിൻ പ്രവർത്തനത്തിലൂടെ ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനത്തിലും മാലിന്യം ഉറവിടത്തിൽ തരം തിരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന രീതിയിൽ മാലിന്യ പരിപാലനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.

പരിശീലന പരിപാടിയിൽ കിലയുടെ ഭാഗമായി ടി. ഡി. സജീവ്‌ ലാൽ, ടി.എസ് സൈഫുദ്ധീൻ, എം. കെ രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.കെ മനോജ്‌, നവ കേരള മിഷൻ 2 ജില്ലാ കോ- ഓഡിനേറ്റർ എസ്. രഞ്ജനി,ജനകീയാസൂത്രണം ജില്ലാ ഫെ സിലിറ്റേറ്റർ ജുബൈരിയ ഐസക്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Navakeralam Clean Kerala: Kudumbashree trained green ambassadors
Published on: 01 May 2023, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now