Updated on: 11 March, 2024 12:39 AM IST
നവകേരളം കർമ്മ പദ്ധതി 2: എ, എ പ്ലസ് ഗ്രേഡുകൾ നേടിയ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

തൃശ്ശൂർ: ഹരിത പെരുമാറ്റ ചട്ടം പാലിച്ച് ശുചിത്വം, മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ കാര്യക്ഷമവും, മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എ, എ പ്ലസ് ഗ്രേഡുകൾ നേടിയ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മാർച്ച് 11ന് 2 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള രുഗ്മിണി റീജൻസിയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും.

നൂറ് ശതമാനം വാതിൽപ്പടി ശേഖരണം നടത്തുന്ന ഹരിതകർമ്മ സേനകൾക്ക് മാതൃകാപരമായ പിന്തുണ നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും.

ആരോഗ്യ പരിപാലനരംഗത്ത് ചെറുധാന്യങ്ങൾക്കുള്ള പ്രസക്തി ജനങ്ങളിൽ എത്തിക്കുന്നതിന് സംസ്ഥാന മില്ലറ്റ് മിഷന്റെ സഹകരണത്തോടെ കർഷകർക്കുള്ള വിത്ത് വിതരണ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.

ചടങ്ങിൽ എൻ.കെ അക്ബർ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് വിശിഷ്ടാതിഥിയുമാകും. നഗരസഭാ അധ്യക്ഷരായ സീത രവീന്ദ്രൻ, ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സി. ദിദിക, പഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുക്കും.

English Summary: Navakeralam Karma Yojana 2: Distribution of Certificates to Instts
Published on: 11 March 2024, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now