കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
അമ്പതു വയസ്സു കഴിഞ്ഞിട്ടും കാര്യമായ വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള അവസരം നൽകുകയാണ് എംപ്ലോയ്മെന്‍റ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. നിലവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുള്ള , 50-65 പ്രായപരിധി യിലുളള വര്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ പരിധി 50,000 രൂപ വരെ.
സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. അപേക്ഷാ ഫോറങ്ങള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭിക്കും.
വിവിധ മേഖലകളി പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്‍റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നതും നവജീവന്‍ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും
50-65 പ്രായപരിധിയിൽ പെട്ടവര്‍ക്ക് സ്വയംതൊഴിൽ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ-ധനസഹായം അനുവദിക്കും.
അപേക്ഷാ ഫോറങ്ങള്‍ വകുപ്പിന്റെ www.employment.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി കിസാൻ സമ്പദ യോജന: 2021 ൽ ഈ പദ്ധതി കർഷകരെ എങ്ങനെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും?