Updated on: 15 April, 2023 8:10 AM IST
NCPIL Recruitment 2023: Apply 325 Executive Trainee Vacancies

കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ   എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 325 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം ഉണ്ടായിരിക്കും.  പിന്നീടാണ് നിയമനം. താൽപ്പര്യവും യോഗ്യതയുമുള്ളവക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.npcilcareers.co.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 28 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‍സി (എൻജിനീയറിങ്)/ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2021/ 2022/ 2023 സ്കോർ.  അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഭാഗങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്‌ഷൻ കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ &  ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് & കൺട്രോൾസ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾസ്, ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്, സിവിൽ.

പ്രായപരിധി

26 വയസ്സ്. അർഹതയുള്ളവർക്ക് ഇളവുണ്ട്.

സ്റ്റൈപൻഡ്

പരിശീലനസമയത്ത് 55,000 രൂപ + അലവൻസ് സ്റ്റൈപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പളവും മറ്റു അലവൻസുകളുമായി സയന്റിഫിക് ഓഫിസർ/ സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം.

അപേക്ഷ ഫീസ്

500 രൂപയാണ് അപേക്ഷ ഫീസ്.  ഓൺലൈനായി അടയ്ക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രം ഫീസ് അടച്ചാൽ മതി.

തിരഞ്ഞെടുപ്പ്

ഗേറ്റ് സ്കോർ, ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഡോക്യുമെന്റ് പരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.

English Summary: NCPIL Recruitment 2023: Apply 325 Executive Trainee Vacancies
Published on: 15 April 2023, 07:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now