Updated on: 15 December, 2022 9:06 AM IST
തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുക കാലഘട്ടത്തിന്റെ ആവശ്യം : ജില്ലാ കളക്ടർ

എറണാകുളം: അടിസ്ഥാന വിദ്യാഭ്യാസത്തിന് മുന്‍നിരയിലുള്ള സംസ്ഥാനമായ കേരളത്തില്‍ തൊഴില്‍ ക്ഷമത അഥവ എംപ്ലോയബിലിറ്റി വര്‍ധിപ്പിക്കുന്ന കോഴ്സുകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനുമായി സഹകരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്) നടത്തിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ജോബ് ഓഫര്‍ ലെറ്ററും നല്‍കി സംസാരിക്കുകയായിരുന്നു കളക്ടര്‍.

'നൈപുണ്യം' പദ്ധതിയിലൂടെ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ജോബ് റോളുകളിലേക്ക് ഇരുന്നൂറു വിദ്യാര്‍ത്ഥികളുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി കളക്ടര്‍ അഭിപ്രായപ്പെട്ടു. പ്രായോഗിക പരിശീലനത്തിലൂടെ തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്ന സിപെറ്റിന്റെ പ്രവര്‍ത്തനങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു.

പെട്രോനെറ് എല്‍ എന്‍ ജി ലിമിറ്റഡ് പ്ലാന്റ് ഹെഡ് യോഗാനന്ദ റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. പെട്രോനെറ് എല്‍ എന്‍ ജി ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ആശിഷ് ഗുപ്ത, ടെക്കാപ്പ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം മാനേജിങ് ഡയറക്ടര്‍ സൂരജ് എസ്. നായര്‍, സിപെറ്റ് ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ്, കെ.എ. രാജേഷ്, സിപെറ്റ് കൊച്ചി മാനേജര്‍ ആര്‍. ജീവന്‍ റാം തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Need to improve employability: District Collector
Published on: 15 December 2022, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now