അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കടൽപൊന്ന് [പടത്തിക്കോര] കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് തവണയാണ് കൊല്ലം നീണ്ടകര ഹാർബറിൽ നിന്നും വിറ്റുപോയത്. 5.10 ലക്ഷം രൂപയ്ക്കാണ് ഇത് ലേലത്തിൽ പോയത്. മുംബൈയിലെയും ,കൊൽക്കത്തയിലെയും രണ്ടു ഫാർമസ്യുട്ടിക്കൽ കമ്പനിയാണ് ഇത് ലേലത്തിൽ വാങ്ങിയത്.ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇവ അധികമായി ലഭ്യമാവാറുള്ളത്. ഗുജറാത്ത് , മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു നേരത്തെ ഇവ കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിലേക്കും ഇവ എത്താൻ തുടങ്ങുന്നു എന്നത് മത്സ്യബന്ധന മേഖലക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.
മുൻ വർഷങ്ങളിലും ഇവ നീണ്ടകര ഹാർബറിൽ ലേലത്തിൽ പോയിരുന്നു.2022 ൽ മൂന്നു മീൻ രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.ഇവ മെഡിക്കൽ മേഖലയിലാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്.
പ്രോട്ടോണിബിയ ഡയക്കാന്തസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന സ്വിം ബ്ലാഡറാണ് ഇവയുടെ വില ഉയർത്തുന്നത്.ഹൃദയം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയക്ക് ആവശ്യമായ നൂൽ നിർമ്മിക്കുന്നത് ഇതിൽ നിന്നാണ്.